അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ൽ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണവുമായി "ആദി'
Monday, July 26, 2021 12:40 AM IST
അ​ഗ​ളി : മ​ട്ട​ത്തു​കാ​ട് ആ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക് മ​ഞ്ചു​മാ​യി ചേ​ർ​ന്ന് കോ​ട്ട​മ​ല, മു​ള്ളി തു​ട​ങ്ങി വി​വി​ധ ഉൗ​രു​ക​ളി​ൽ ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ന​ട​ത്തി.
കേ​ര​ള ജെ​സ്യു​ട്ട് സൊ​സൈ​റ്റി​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന്യൂ​ഡ​ൽ​ഹി​യും സ്പോ​ണ്‍​സ​ർ ചെ​യ്ത ഭ​ക്ഷ്യ​മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ൾ വ​ഴി ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ത് വ​രെ അ​ട്ട​പ്പാ​ടി​യി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വ​രു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ കി​റ്റു​ക​ളു​ടെ​യും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി.
പ​രി​പാ​ടി​ ഷോ​ള​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷോ​ള​യു​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ത, കു​റ​വ​ൻ​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ അ​നി​ത, വ​ര​ഗം​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ ശാ​ലി​നി, ആ​ദി ഡ​യ​റ​ക്ട​ർ ഫാ.​ലെ​നി​ൻ ആ​ന്‍റ​ണി എ​സ്.​ജെ , അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​റെ​ഫി​ൻ ക​മ​ൽ എ​സ്ജെ, കൗ​ണ്‍​സി​ല​ർ അ​ശ്വ​തി, എ​സ്എം​എ​സ്എ​സ്എ​സ് പ്ര​തി​നി​ധി​ക​ളാ​യ സി​സ്റ്റ​ർ മോ​ണി​ക്ക ഡി​എ​സ്എ​സ്, സി​ജി ജോ​സ​ഫ്, കോ​ട്ട​മ​ല എ​സ്ടി പ്രൊ​മോ​ട്ട​ർ ത​ങ്ക​മ​ണി, ആ​ശ വ​ർ​ക്ക​ർ സു​ന്ദ​രി, കു​ടും​ബ​ശ്രീ അ​നി​മേ​റ്റ​ർ റീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കോ​ട്ട​മ​ല വാ​ർ​ഡ് മെ​ന്പ​ർ രാ​ധാ​കൃ​ഷ്ണ കു​റു​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു.
കോ​ട്ട​മ​ല കൂ​ടാ​തെ മേ​ലെ​മു​ള്ളി, കീ​ഴെ മു​ള്ളി, കു​പ്പം കോ​ള​നി തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ലും കി​റ്റ് വി​ത​ര​ണം ന​ട​ത്തി. മു​ള്ളി വാ​ർ​ഡ് മെ​ന്പ​ർ വ​ള്ളി, എ​സ്ടി പ്രൊ​മോ​ട്ട​ർ അം​ബി​ക, സി​സ്റ്റ​ർ സു​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.