പാലക്കുഴി റോഡിനിരുവശവും ഭീതിവിതച്ച് പൊന്തക്കാടുകൾ
Monday, July 26, 2021 12:40 AM IST
വ​ട​ക്ക​ഞ്ചേ​രി: കു​ടി​യേ​റ്റ മ​ല​ന്പ്ര​ദേ​ശ​മാ​യ പാ​ല​ക്കു​ഴി റോ​ഡി​നി​രു​വ​ശ​വും പൊ​ന്ത​ക്കാ​ട് ക​യ​റി വാ​ഹ​ന​യാ​ത്ര ദു​ക്ഷ്കര​മാ​യി.

വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട്ക​യ​റി​യ​തോ​ടെ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ലി​യ വാ​ഹ​നം വ​ന്നാ​ൽ വ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ക്കാ​ൻ പേ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

മൂ​ന്ന് കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം ഇ​ത്ത​ര​ത്തി​ൽ കാ​ട് പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ആ​ന​യി​റ​ങ്ങു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പൊ​ന്ത​ക്കാ​ടി​നു​ള്ളി​ൽ ആ​ന നി​ൽ​ക്കു​ന്ന​തും കാ​ണാ​നാ​കി​ല്ല.

വ​ള​വു​ക​ളി​ലാ​ണ് അ​പാ​യ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്.​നേ​ര​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് കാ​ട് വെ​ട്ട​ൽ ന​ട​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തും ന​ട​ക്കു​ന്നി​ല്ല. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ റോ​ഡ് സൈ​ഡി​ലെ കാ​ട് വെ​ട്ടി തെ​ളി​യി​ച്ച് വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.