കുണ്ടറച്ചോലയിൽ മ​ണ്ണി​ടി​ച്ചി​ൽ; നെ​ല്ലി​യാ​ന്പ​തി ആ​ശ​ങ്ക​യി​ൽ
Monday, July 26, 2021 12:40 AM IST
നെ​ല്ലി​യാ​ന്പ​തി: പോ​ത്തു​ണ്ടി​ -നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ കു​ണ്ടറചോ​ല​യ്ക്കു സ​മീ​പം മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ മ​ണ്ണും വെ​ള്ള​വും ഒ​ഴു​കി റോ​ഡി​ലെ​ത്തി. ചെ​റു​നെ​ല്ലി, മ​ര​പ്പാ​ലം ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.
റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം എ​ത്തി​യ മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും പ​ര​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്ര ദു​ർ​ഘ​ട​മാ​ണ്. രാ​ത്രി​യി​ൽ മ​ഴ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​മെ​ന്നും മേ​ഖ​ല ഒ​റ്റ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. മ​ണ്ണു​മാ​ന്തിയ​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി​നി​ർ​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.