ഷോ​ക്കേ​റ്റു മ​രി​ച്ച മ​രു​ത​രാജി​ന്‍റെ കു​ടും​ബ​ത്തി​നു സഹപ്രവർത്തകരുടെ ധ​ന​സ​ഹാ​യം
Monday, July 26, 2021 12:38 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം പെ​രു​മേ​ട്ടി​ൽ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു മ​രി​ച്ച ക​രാ​ർ തൊ​ഴി​ലാ​ളി ക​ഞ്ചി​ക്കോ​ട് മ​രു​ത​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​നു കെ​എ​സ്ഇ​ബി തൊ​ഴി​ലാ​ളി​ക​ൾ സ്വ​രൂ​പി​ച്ച ഏ​ഴ​ര ല​ക്ഷം രൂ​പ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി വീ​ട്ടി​ലെ​ത്തി കൈ​മാ​റി.
ഇ​ന്ന​ലെ രാ​വി​ലെ മ​രു​ത​രാ​ജി​ന്‍റെ ഭാ​ര്യ ല​ത, മ​ക​ൻ ബി​ജോ​രാ​ജ് എ​ന്നി​വ​രെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ് ചെ​ക്ക് ന​ൽ​കി​യ​ത്.
എം​എ​ൽ​എ എ. ​പ്ര​ഭാ​ക​ര​നും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു. ജൂ​ണ്‍ 19നാ​ണ് മ​രു​ത​രാ​ജ് ഷോ​ക്കേ​റ്റു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ മാ ​യി വൈ​ദ്യു​തി വ​കു​പ്പി​ൽ ക​രാ​ർ തൊ​ഴി ലാ​ളി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ഞ്ചി ക്കോ​ട് അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ഡി​ഫ​ൻ​സ് അം​ഗ​മാ​യും സാ​മൂ​ഹ്യ സേ​വ​നം ന​ട ത്തി​യി​രു​ന്നു. ക​ഞ്ചി​ക്കോ​ട്ടി​ൽ പു​റ​ന്പോ​ക്ക് സ്ഥ​ല​ത്ത് ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ഭാ​ര്യ​യും മ​ക​നു​മൊ​ത്തു ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷ മ​ര​ണ ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. പെ​ട്ടി​മു​ടി ദു​ര​ന്ത നി​വാ​ര​ണ​ത്തി​നു ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ശ​മ​ന സേ​ന​യൊ​ടൊ​പ്പം ഡി​ഫ​ൻ​സ് അം​ഗ​മാ​യി മ​രു​ത​രാ​ജു​മു​ണ്ടാ​യി​രു​ന്നു.