മുബീനയ്ക്കു പഠനസൗകര്യമൊരുക്കി ഷാഫി പറന്പിൽ എംഎൽഎ
Monday, July 26, 2021 12:38 AM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ അ​ണി​ത്തി​രു​ത്തി ഷം​സു​ദി​ന്‍റെ മ​ക​ൾ മു​ബീ​ന​ക്ക് ഓ​ണ്‍​ലൈ​ൻ പഠന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ഷാ​ഫി പ​റ​ന്പി​ൽ എംഎ​ൽഎ.
​നാ​ലു ദി​വ​സം മു​ന്പ് ഫോ​ണി​ലേ​ക്ക് വ​ന്ന ഒ​രു മെ​സേ​ജിൽ ആ​ണ് എംഎ​ൽഎ യു​ടെ മ​ന​സു​ട​ക്കി​യ​ത്. സാ​ർ എ​ന്‍റെ മ​ക​ൾ ന​ന്നാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​യാ​ണ് അ​വ​ൾ​ക്ക് പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ ഇ​ല്ല.
ഞാ​ൻ ഒ​രു ഓ​ട്ടോ തൊ​ഴി​ലാ​ളി ആ​യി​രു​ന്നു ഇ​പ്പോ​ൾ അ​സു​ഖം മൂ​ലം എ​നി​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ല എ​ന്‍റെ ഭാ​ര്യ​യും ഒ​രു രോ​ഗി​യാ​ണ് ആ​യ​തി​നാ​ൽ എ​ന്‍റെ മോ​ൾ​ക്ക് ഒ​രു ഫോ​ണ്‍ കി​ട്ടി​യാ​ൽ വ​ലി​യ ഉ​പ​കാ​ര​മാ​യി​രി​ക്കും എ​ന്ന​താ​യി​രു​ന്നു ഫോ​ണ്‍ സ​ന്ദേ​ശം. അ​പ്പോ​ൾ ത​ന്നെ എംഎ​ൽഎ ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വും യൂ​ത്ത് കെ​യ​ർ കോ​ഡി​നേ​റ്റ​റു​മാ​യ പ്ര​മോ​ദ് ത​ണ്ട​ലോ​ടി​ന് വി​ളി​ച്ച് ആ ​കു​ട്ടി​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പി​ന്നെ വൈ​കി​യി​ല്ല.​എംഎ​ൽഎയു​ടെ യൂ​ത്ത് കെ​യ​ർ ടീം ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി. ഡി ​സി സി ​സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ കു​ട്ടി​ക്ക് ഫോ​ണ്‍ കൈ​മാ​റി. വി​ദ്യാ​ർ​ത്ഥി​ക്ക് പഠന​ത്തി​ന് അ​വ​ശ്യ​മാ​യ നോ​ട്ട് ബു​ക്ക് ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സി. ​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ ,കെ.​എം.​ശ​ശീ​ന്ദ്ര​ൻ , ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. അ​ശോ​ക​ൻ മാ​സ്റ്റ​ർ, ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, എം. ​സു​രേ​ഷ്കു​മാ​ർ, ഡി​നോ​യ്കോ​ന്പാ​റ, എം.​മ​നോ​ജ്, പ്ര​മോ​ദ്ത​ണ്ട​ലോ​ട്, എം.​ക​ലാ​ധ​ര​ൻ, ആ​ദി​ത്കി​ര​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.