1455 പേ​ർ​ക്കുകൂടി കോ​വി​ഡ്
Friday, July 23, 2021 11:57 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്നലെ 1455 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1014 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 426 പേ​ർ, 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നും വ​ന്ന 5 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.
1003 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 7695 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1455 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
18.90 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ലത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6574 ആ​യി.

ചിറ്റൂരിൽ
ഇ​ന്നും നാ​ളെ​യും
കർശന നി​യ​ന്ത്ര​ണം

ചി​റ്റൂ​ർ: ചി​റ്റൂ​ർ-ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഡി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ഇ​ന്നും നാ​ളെ​യും കോ​വാ​ഡ് നി​യ​ന്ത്ര​ണ ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്ന് ചി​റ്റൂ​ർ പോ​ലീ​സ് എ​സ് ഐ. ​അ​ൻ​ഷാ​ദ് അ​റി​യി​ച്ചു.​അ​ത്യാ​വ​ശ്യ വി​ഭാ​ഗം സ്ഥാ​പ​നങ്ങ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു. വി​വാ​ഹം ,മ​ര​ണാ​ന്ത​രം മ​റ്റും​ആ​ശു​പ​ത്രി അ​ത്യാ​വ​ശ്യങ്ങ​ൾക്ക് ​മാ​ത്ര​മെ സ​ഞ്ചാ​രം അ​നു​വ​ദി​ക്കു​ന്നു​ള്ളു.
അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ പി​ടി​ച്ചെ​ടു​ക്കും. ഇ​ന്ന​ലെ ചി​റ്റൂ​രി​ൽ അ​ന​ധി​കൃ​ത സ​ഞ്ചാ​രം ന​ട​ത്തി 15 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും എ​സ്ഐ ​അ​റി​യി​ച്ചു.

റേ​ഷ​ൻ മു​ട​ങ്ങി

മ​ല​ന്പു​ഴ: നെ​റ്റ് വർക്ക് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റേ​ഷ​ൻ ക​ട​ക​ളി​ലെ റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സംഭവം.