ന​ന്ദി​യോ​ട് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ പൊലിഞ്ഞതു നാലാമത്തെ ജീവൻ
Friday, July 23, 2021 11:57 PM IST
ചി​റ്റൂ​ർ : ഇ​ന്ന​ലെ ന​ന്ദി​യോ​ട് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ പി​ക്ക​പ്പ് വാ​നും ബൈ​ക്കും കു​ട്ടി​യി​ടി​ച്ച് ദി​നേ​ശ് (27) മ​ര​ണ​പ്പെ​ട്ട​തോ​ടെ ത​ഇ​വി​ടെ ജി​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.
ഈ ​സ്ഥ​ല​ത്ത് മു​ൻ​പ് ന​ട​ന്ന ഇ​രു​പ​തി​ൽ കു​ടു​ത​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ 25 പേ​ർ​ക്കാ​ണ് സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്. വ​ണ്ടി​ത്താ​വ​ളം മീ​നാ​ക്ഷി​പു​രം സം​സ്ഥാ​ന പാ​ത മേ​പ്പാ​ടം ,ക​വ​റ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് റോ​ഡു​ക​ളും ഒ​ന്നി​ക്കു​ന്ന നാ​ൽ​ക്ക​വ​ല​യി​ലാ​ണിത്.
ന​ന്ദി​യോ​ട് മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും വേ​പ്പി​ൻ​ചു​വ​ട് വ​രെ എ​സ് ആ​കൃ​തി​യി​ലു​ള്ള കൊ​ടും​വ​ള​വാ​ണ്. പോ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളൊ കാ​ൽ​ന​ട യാ​ത്ര​ക്കാ​രോ പ​ര​സ്പ​രം ദൂ​ര നി​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ഭു​ർ​ഘ​ട​മാ​ണ്.
ജം​ഗ്ഷ​നി​ൽ ബ​സ്‌​സി​റ​ങ്ങി സ്ക​ളി​ലേ​ക്ക് റോ​ഡ് മു​റി​ച്ചു ന​ട​ന്ന സ്ക്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ബ​സ്‌​സി​ടി​ച്ചു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ട അ​പ​ക​ട​വും ന​ട​ന്നി​രു​ന്നു.
ഇ​തു കൂ​ടാ​തെ ആ​ശു​പ​ത്രി ന​ഴ്സ് അ​മ്മു​ക്കു​ട്ടി​യു​ടെ അ​മ്മ​യും പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ അ​മ്മ​യും ഇ​തേ സ്ഥ​ല​ത്തു വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഒ​രു മാ​സം മു​ൻ​പാ​ണ് മീ​നാ​ക്ഷി പു​ര​ത്തു നി​ന്നും രാ​ത്രി ചാ​ത്ത​പ്പ​ൻ​കു​ട​ത്തി​ൽ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​ന്ന ചെ​ത്തു​തൊ​ഴി​ലാ​ളി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​ര​ണ​പ്പെ​ട്ട അ​പ​ക​ടം.
പ്ര​ദേ​ശ​ത്ത് കൊ​ടും​വ​ള​വും അ​പ​ക​ടാ​വ​സ്ഥ​യും യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യും വി​ധം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഫ​ല​പ്ര​ഥ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ജ​ന​കീ​യ വ​ശ്യ​ത്തി​ന് ന​ട​പ​ടി ഉ​ണ്ടാ​വ​ത്ത​തി​ൽ പ്ര​തി​ഷേ​ധം നി​ല​വി​ലു​ണ്ട്.
ര​ണ്ടു വ​ർ​ഷം മു​ൻ​പ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്ത് ’ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ഹോം ​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ചി​രു​ന്നു. കോ ​വി​ഡ് ആ​രം​ഭി​ച്ച​തോ ടെ ​സ്കൂ​ൾ അ​ട​ച്ച​തി​നാ​ൽ ഹോം ​ഗാ​ർ​ഡി​നെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.
പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്കുള്ള ​പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ വി​നോ​ദ തീ​ർ​ത്ഥാ​ട​ന യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ നൂ​റു​ക്ക​ണ​ക്കി​നു ച​ര​ക്കു ലോ​റി ക ​ളും പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത കൂ​ടി​യാ​ണി​ത്.