ക​ര​ടി​യോ​ട് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു
Friday, July 23, 2021 11:57 PM IST
തി​രു​വി​ഴാം​കു​ന്ന് : ഇ​ര​ട്ടവാ​രി ക​ര​ടി​യോ​ട് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി യാ​തൊ​രു അ​റ്റ​കു​റ്റ പ​ണി​യും റോ​ഡി​ൽ ന​ട​ത്താ​ത്ത​താ​ണ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.
റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ത​ക​ർ​ന്നു തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ റോ​ഡ് റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.
ഇ​തേ​തു​ട​ർ​ന്നാ​ണ് റോ​ഡ് പൂ​ർ​ണ്ണ​മാ​യും ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഇ​ര​ട്ട​വാ​രി​യി​ൽ നി​ന്നും ക​ര​ടി​യോ​ട് വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ആ​ണ് തീ​ർ​ത്തും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ഈ​റോ​ഡ് റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഇ​ര​ട്ട​വാ​രി ക​ര​ടി​യോ​ട് ക​ണ്ട​മം​ഗ​ലം റോ​ഡ് 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു.
ഇ​തോ​ടെ ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന് റോ​ഡി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഒ​രു ത​വ​ണ പോ​ലും എംഎല്‌ എ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ ത്രി​ത​ല പ​ഞ്ചാ​യ​ത്തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും റോ​ഡി​ലേ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ല. ഇ​താ​ണ് ഇ​ര​ട്ട​വാ​രി ക​ര​ടി​യോ​ട് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​രാ​ൻ ഇ​ട​യാ​യ​ത്.