കു​തി​രാ​ൻ തു​ര​ങ്ക​മു​ഖ​ത്തി​ന​ടു​ത്ത് പെ​രും​തു​ന്പ​യി​ൽ ആ​ന​യി​റ​ങ്ങി
Friday, July 23, 2021 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ തു​ര​ങ്ക​മു​ഖ​ത്തി​ന​ടു​ത്ത് പെ​രും​തു​ന്പ​യി​ൽ ആ​ന​യി​റ​ങ്ങി വ​ലി​യ തോ​തി​ൽ വി​ള​നാ​ശ​മു​ണ്ടാ​ക്കി.​
ക​ണ്ണ​ന്പ്ര ഐ​സ​ക്കി​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ട് വ​ർ​ഷം പ്രാ​യ​മാ​യ പ​ത്തോ​ളം തെ​ങ്ങു​ക​ൾ, ക​വു​ങ്ങി​ൻ തൈ​ക​ൾ, വാ​ഴ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.​
വൈകുന്നേരമാ​യാ​ൽ വീ​ടു​ക​ൾ​ക്കു ചു​റ്റും കാ​ട്ടാ​ന കൂ​ട്ട​ങ്ങ​ളാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​സ​മീ​പ​ത്തെ പീ​ച്ചി കാ​ട്ടി​ൽ നി​ന്നാ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​ത്.​ഈ വ​ർ​ഷം ഇ​വി​ടെ ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ള​മാ​കാ​ത്ത​തി​നാ​ൽ ആ​ന​ക​ൾ​ക്ക് തോ​ട്ട​ങ്ങ​ളി​ലെ​ത്താ​നും സൗ​ക​ര്യ​മാ​ണ്.
പീ​ച്ചി ഡാ​മി​ന്‍റെ അ​ധി​ക​ജ​ലം സ്റ്റോ​ർ ചെ​യു​ന്ന പ്ര​ദ്ദേ​ശ​മാ​ണി​വി​ടെ.​ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ആ​ന​ശ​ല്യ​മു​ണ്ട്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ആ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് രാ​ത്രി സ​മ​യം ആ​ന​യെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് വീ​ട്ടു​കാർ പ​റ​ഞ്ഞു.
വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​മെ​ന്ന ഉ​റ​പ്പു​ക​ള​ല്ലാ​തെ ന​ട​പ​ടി​ക​ളാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.​സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​നി​മ​ൽ റി​പ്പ​ല്ല​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. കാ​ട്ടു ക​ട​ന്ന​ലി​ന്‍റെ​യും ക​ടു​വ​യു​ടെ​യും ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.
ആ​ന​ക​ൾ പേ​ടി​ക്കു​ന്ന ശ​ബ്ദ​മാ​ണി​ത്. ഇ​തി​ന്‍റെ നി​ശ്ചി​ത സ്ഥ​ല​പ​രി​തി​ക്കു​ള്ളി​ൽ ഏ​തെ​ങ്കി​ലും മൃ​ഗം വ​ന്നാ​ൽ ഉ​ച്ച​ത്തി​ൽ ശ​ബ്ദം ഉ​ണ്ടാ​കും. എ​ന്നാ​ൽ ഇ​ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ല​യി​ട​ത്തും കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞാ​ൽ ആ​ന​ക​ൾ എ​ത്തു​ന്ന സ്ഥി​തി​യു​മു​ണ്ട്.