മണ്ണാർക്കാട് താ​ലൂ​ക്ക് ആശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു
Friday, June 25, 2021 12:34 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ​യും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തി​. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തു മു​ത​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ മു​ന്നോ​ട്ട് പോ​വു​ന്ന​ത്. രാ​പ്പ​ക​ലി​ല്ലാ​തെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് മു​ത​ൽ താ​ഴെ ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​ർ വ​രെ പ​രി​ശ്ര​മി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത് സാ​ധ്യ​മാ​കു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന ഒ​രാ​ൾ​ക്കു പോ​ലും ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ചി​കി​ത്സ ല​ഭി​ക്ക​ണ​മെ​ന്ന് ഓ​രോ ജീ​വ​ന​ക്കാ​ര​നും ആ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന​താ​ണെന്നും ജീവനക്കാർ ആരോപിച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നീ​ഷ്.​കെ, ആ​ർ​എം​ഒ ഡോ​ക്ട​ർ ശ്രു​തി, പി​ആ​ർ​ഒ ടി​ൻ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.