യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം: ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു
Friday, June 25, 2021 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കാ​ര​പ്പാ​ട​ത്ത് യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. കാ​ര​പ്പാ​ടം ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ശ്രു​തി (30)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശ്രു​തി​യു​ടെ അ​ച്ഛ​ൻ ശി​വ​ൻ, അ​മ്മ മേ​രി, സ​ഹോ​ദ​രി നീ​തു തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി​ക​ൾ സി​ഐ വി.​ടി ഷാ​ജ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം മൂ​ല​മാ​ണ് ശ്രു​തി മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ്രു​തി ഡോ​ക്ട​ർ​മാ​ർ​ക്ക് കൊ​ടു​ത്ത മൊ​ഴി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​തെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഇ​വ​രു​ടെ മ​ക്ക​ളു​ടെ മൊ​ഴി​യും ഇ​ത് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ശ്രു​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രു​ടെ മ​ക്ക​ളു​ടെ മൊ​ഴി ചൈ​ൽ​ഡ് ലൈ​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും.
അ​തി​ന് ശേ​ഷം മാ​ത്ര​മേ ശ്രീ​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ക്കു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സി​ഐ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ വെ​ച്ച് ശ്രു​തി​ക്ക് പൊ​ള്ള​ലേ​റ്റ​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ശ്രീ​ജി​ത്തും ശ്രു​തി​യും ത​മ്മി​ലു​ള്ള നി​ര​ന്ത​ര​മു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ശ്രു​തി മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
ശ്രീ​ജി​ത്തി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള്ള ബ​ന്ധ​ത്തിൽ ഇ​വ​ർ പ​ര​സ്പ​രം വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ശ്രു​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.