മ​ണ്ണാ​ർ​ക്കാ​ട്ട് പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം
Friday, June 25, 2021 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട​തി​പ്പ​ടി വി.​കെ.​ഹാ​ർ​ഡ് വെ​യ​ർ, നാ​ഷ​ണ​ൽ സ്റ്റോ​ഴ്സ്, ച​ന്ത​പ്പ​ടി ദേ​വ​ദാ​ൻ ഇ​ല​ക്ട്രി​ക്ക​ൽ​സ് തു​ട​ങ്ങി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ രാ​ത്രി 11 മ​ണി​ക്ക് മു​ൻ​പാ​യി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
8 മ​ണി​യോ​ടു കൂ​ടി ക​ട​ക​ൾ അ​ട​ച്ച് വി​ജ​ന​മാ​കു​ന്ന അ​ങ്ങാ​ടി​യി​ൽ വ​ള​രെ ലാ​ഘ​വ​ത്തോ​ട് കൂ​ടി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ പെ​രു​മാ​റു​ന്ന​ത് എ​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ടൗ​ണി​ൽ ആ​രു​ടെ​യും സാ​ന്നി​ധ്യ​മി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ മോ​ഷ്ടാ​ക്ക​ളാ​ണ് ഈ ​ക​ള​വു​ക​ൾ​ക്ക് പി​ന്നി​ൽ എ​ന്ന​ത് വ്യ​ക്ത​മാ​ണ്.
അ​തു​കൊ​ണ്ട് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി മോ​ഷ​ണ തുക​ വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ കേ​സ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു, ഭാ​ര​വാ​ഹി​ക​ളാ​യ സോ​നു ശി​വ​ൻ, കാ​ജ ഹു​സൈ​യി​ൻ, അ​ഷ​റ​ഫ്.​കെ.​പി.​ടി, ഷൗ​ക്ക​ത്ത് റീ​ഗ​ൽ, ഷ​റ​ഫു​ദീ​ൻ, ഷം​സു​ദീ​ൻ, ഷാ​ന​വാ​സ്, നൗ​ഷാ​ദ്, വി.​കെ.​ഹ​നീ​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.