കോ​വി​ഡ് മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ൻ കോയന്പത്തൂരിൽ ഒരുക്കം
Friday, June 25, 2021 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ​യു​ടെ മൂ​ന്നാം ത​രം​ഗം നേ​രി​ടു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ൽ ബാ​ധി​ക്കു​ക എ​ന്ന​തി​നാ​ൽ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, ഇ​എ​സ്ഐ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 670 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ൽ 100 ഓ​ക്സി​ജ​ൻ ബെ​ഡ്, 370 സാ​ധാ​ര​ണ ബെ​ഡ്, 30 തീ​വ്ര​ചി​കി​ത്സാ ബെ​ഡ് എ​ന്നി​ങ്ങ​നെ 500 ബെ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ 70 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 170 ബെ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ : മ​ക​ളെ പീ​ഡി​പ്പി​ച്ച വ​ള​ർ​ത്ത​ച്ഛനെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. തൂ​ത്തു​ക്കു​ടി തെ​ക്ക് ആ​ത്തൂ​ർ ശി​വ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സീ​ർ​നാ​യ്ക്ക​ൻ പാ​ള​യ​ത്തി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ശി​വ ത​ന്‍റെ ഭാ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള 14 വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്.​ഐ.​പ്ര​ഭാ​വ​തി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പോ​ക്സോ ആ​ക്ടി​ൽ ശി​വ​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യം നീ​ക്കം ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ : മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പാ​യി ന​ഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വൃ​ത്തി​യാ​ക്കി തു​ട​ങ്ങി. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ക്കു​ന്ന​ത്. അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ളി​ലെ മാ​ലി​ന്യം മ​ഴ തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് നീ​ക്കം ചെ​യ്താ​ൽ റോ​ഡു​ക​ളി​ലു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം ഒ​രു പ​രി​ധി വ​രെ നീ​ക്കം ചെ​യ്യാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.