കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ടുപേർക്ക് പ​രി​ക്കേ​റ്റു
Friday, June 25, 2021 12:31 AM IST
അ​ഗ​ളി: മു​ക്കാ​ലി ചി​ണ്ട​ക്കി​യി​ലും കോട്ടത്തറ കൽമുക്കിയൂരിലും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നും വൃദ്ധനും പ​രി​ക്കേ​റ്റു. ചി​ണ്ട​ക്കി സ്വ​ദേ​ശി രാ​ജേ​ഷ് (30) നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് . ചി​ണ്ട​ക്കി ജം​ഗ്ഷ​നി​ലൂ​ടെ ന​ട​ന്നു വ​ന്ന കൊ​ന്പ​നാ​ന​യു​ടെ പി​ടി​യി​ൽ നി​ന്നും യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രെ​ത്തി യു​വാ​വി​നെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ആ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചി​ണ്ട​ക്കി​യി​ലെ ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു നേ​രെ​യും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വ​ന​പാ​ല​ക​രും മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും എ​ത്തി​യ ആ​ർ​ആ​ർ​ടി സം​ഘ​വും സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി ക​ഴി​ഞ്ഞു കോ​ട്ട​ത്ത​റ ക​ൽ​മു​ക്കി​യൂ​ർ പ്ര​ദേ​ശ​ത്താ​യി​രു​ന്നു അടുത്ത സം​ഭ​വം. അ​ല​ഞ്ഞു തി​രി​ഞ്ഞു. റോ​ഡി​ലൂ​ടെ ന​ട​ക്കുന്ന വൃ​ദ്ധ​നെ ആ​ന​ക്ക​ട്ടി റോ​ഡി​ൽ ക​ൽ​മു​ക്കി​യൂ​രി​ൽ വെ​ച്ചാ​ണ് കാ​ട്ടാ​ന​യാ​ക്ര​മി​ച്ച​ത്.​
ആ​ന റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മു​ന്നി​ൽ​പ്പെ​ട്ട വൃ​ദ്ധ​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ന വ​രു​ന്ന​ത് ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ഹ​ളം കൂ​ട്ടി​യെ​ങ്കി​ലും വൃ​ദ്ധ​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​യി​ല്ല.
ക​ൽ​മു​ക്കി​യൂ​ർ കോ​ള​നി​യി​ൽ ബൈ​ക്കി​ൽ എ​ത്തി​യ ജോ​ണ്‍ എ​ന്ന യു​വാ​വി​നെ ആ​ന പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ഇ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ആ​ന​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​യ​റി​യ ആ​ന വൃ​ദ്ധ​നെ ആ​ക്ര​മി​ക്ക​യാ​യി​രു​ന്നു.​
പ്ര​ദേ​ശ​ത്തു ആ​ഴ്ച​ക​ളാ​യി കാ​ട്ടാ​ന​ശ​ല്യം തു​ട​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന​യു​ട​ൻ സ​മീ​പ​വാ​സി ശ്രീ​ജി​ത്തും സം​ഘ​വും ചേ​ർ​ന്ന് വൃ​ദ്ധ​നെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി ര​ക്ഷ​ക​രാ​യെ​ത്തി​യ യു​വാ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു.