ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം അ​ട​യ്ക്കാ​ൻ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​ര​ം
Friday, June 25, 2021 12:31 AM IST
ഒ​റ്റ​പ്പാ​ലം: നെ​ൽ​കൃ​ഷി ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം അ​ട​ക്കാ​ൻ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കി. കൃ​ഷി വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇത് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​വും. ഒ​ന്നാം വി​ള​ക്കാ​ലം മു​ത​ൽ ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്കു​ന്ന​തും പ്രീ​മി​യം അ​ട​ക്കു​ന്ന​തും ഓ​ണ്‍​ലൈ​ൻ മു​ഖേ​ന ആ​ക്കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​വാ​നും പ​ണ​മ​ട​യ്ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ന​ടീ​ൽ ന​ട​ത്തി 45 ദി​വ​സ​ത്തി​ന​കം ഓ​ണ്‍​ലൈ​നാ​യി പ്രീ​മി​യം അ​ട​ക്ക​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും ഒ​ന്നാം വി​ള​ക്കാ​ലം ആ​രം​ഭി​ച്ച് ന​ടീ​ൽ തു​ട​ങ്ങി​യി​ട്ടും ഒ​ട്ടു​മി​ക്ക ക​ർ​ഷ​ക​ർ​ക്കും ഇ​തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. നി​ശ്ചി​ത കാ​ല​യ​ള​വി​ൽ അം​ഗ​മാ​യി​ല്ലെ​ങ്കി​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യം ന​ഷ്ട​മാ​വു​ക​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ഴ​വ് കൂ​ലി​യും ല​ഭി​ക്കാ​തെ​യാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്നാം വി​ള​ക്കാ​ല​ത്തേ​ക്ക് കൂ​ടി പ്രീ​മി​യം അ​ട​വ് പാ​ട​ശേ​ഖ​ര സ​മി​തി വഴി ആ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നിരുന്നു.