മരംമുറി: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Friday, June 25, 2021 12:31 AM IST
അ​ഗ​ളി: കേ​ര​ള​ത്തി​ലെ വ​നം​കൊ​ള്ള​യും അ​ന​ധി​കൃ​ത മ​രം​മു​റി​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലോ ജ്യു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​മോ ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യു​ഡി​എ​ഫ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ ധ​ർ​ണ്ണ ന​ട​ത്തി. അ​ഗ​ളി ക​ൽ​ക്ക​ണ്ടി ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ്ണ യു​ഡി​എഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​സി ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി മേ​ഖ​ല ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ആ​ർ.​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലീം ലീ​ഗ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ന​വാ​സ് പ​ഴേ​രി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ജി​ത് കു​മാ​ർ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ബൈ​ജു​കാ​രി​ക്കാ​ട്ടി​ൽ, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ൾ ആ​ഷി​ഫ്, അ​ൻ​വ​ർ, ഷെ​രീ​ഫ് പ്ര​സം​ഗി​ച്ചു.
പു​തൂ​ർ മാ​തൃ​ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​മാ​ണി​ക്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​എ​ൽ.​ജോ​ർ​ജ്, ജ​യ​പാ​ൽ, വെ​ങ്കി​ടാ​ച​ല​മൂ​ർ​ത്തി, കു​റു​താ​ച​ലം, സു​ന്ദ​ര​ൻ, ഭ​ദ്ര​പ്പ​ൻ, ന​ട​പ്പ​ണ്ണ​ൻ, ശേ​ഖ​ർ പ്ര​സം​ഗി​ച്ചു. ഷോ​ള​യൂ​രി​ൽ ആ​ന​ക്ക​ട്ടി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു മു​ന്പി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എം.​ക​ന​ക​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം എം.​സി.​ഗാ​ന്ധി, ജോ​ർ​ജ് പ​ട്ടി​മാ​ളം, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​ചി​ന്ന​സ്വാ​മി, പി.​വി.​സ​ന്തോ​ഷ്, വി​ശ്വ​നാ​ഥ​ൻ, ഹു​സൈ​ൻ, ന​ഞ്ച​ൻ ,ബാ​ല​ൻ പ്ര​സം​ഗി​ച്ചു.