ഭി​ന്ന​ശേ​ഷി​ക്കാ​രുടെ ക്ഷേ​മം: നി​വേ​ദ​നം ന​ല്കി
Thursday, June 24, 2021 12:46 AM IST
പാ​ല​ക്കാ​ട് : ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ക്ഷേ​മം സം​ബ​ന്ധി​ച്ച് ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കെ.​കാ​ദ​ർ മൊ​യ്തീ​ൻ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​ന് ഓ​ണ്‍​ലൈ​നാ​യി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് സ്ക്കൂ​ളു​ക​ളി​ലും ഒ​രു റി​സോ​ഴ്സ് ടീ​ച്ച​റു​ടെ മു​ഴു​വ​ൻ സ​മ​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ക, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ ഉ​ള്ള കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​ൻ കാ​ർ​ഡ് ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ബ​ഡ്സ് സ്കൂ​ൾ അ​നു​വ​ദി​ക്കു​ക, സം​സ്ഥാ​ന​ത്ത് ആ​ർ​പി​ഡ​ബ്ല്യു ആ​ക്റ്റ് പൂ​ർ​ണ്ണ​തോ​തി​ൽ ന​ട​പ്പി​ൽ വ​രു​ത്തു​ക, എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പൊ​തു സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹ്യ​ദ​മാ​ക്കു​ക. കേ​ര​ള​ത്തി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ൽ​ചെ​യ​ർ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ.