അ​ച്ച​ൻമു​ക്ക് -ജെ​ല്ലി​പ്പാ​റ റോ​ഡി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് തു​ക​ വ​ക​യി​രു​ത്തി
Thursday, June 24, 2021 12:46 AM IST
അ​ഗ​ളി: അ​ച്ച​ൻ മു​ക്ക്-ജെ​ല്ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ 4.75 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 15 പ​ദ്ധ​തി​ക​ൾ​ക്ക് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്കും വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​ന​ക്ക​ട്ടി, ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ന്പ്യൂ​ട്ട​ർ വ​ൽ​ക്ക​ര​ണ​ത്തി​ന് ഓ​രോ ല​ക്ഷ​വും പു​തു​ർ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ​ക്കാ​യി അ​ൻ​പ​തി​നാ​യി​രം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മു​ണ്ട​ക്കു​ന്ന് അം​ഗ​ൻ​വാ​ടി ചൂ​രി​യോ​ട് റോ​ഡ് (അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 4) 4.75 ല​ക്ഷം, മാ​രി​യ​മ്മ​ൻ കോ​വി​ൽ കു​ത്ത്ക​ല്ല​ൻ റോ​ഡ് (അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 7) 4.5 ല​ക്ഷം, കാ​നം​കോ​ഡ് അം​ഗ​ന​വാ​ടി റോ​ഡ് (അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 19) 4.90 ല​ക്ഷം, പു​ണ്യ​ഭൂ​മി റോ​ഡ് (കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 8) 4.ല​ക്ഷം, കൊ​ടു​വാ​ളി​പ്പു​റം എ​സ്‌​സി കോ​ള​നി കു​ണ്ടി​ല​ക്കാ​ട് റോ​ഡ് (കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 17) 4.75ല​ക്ഷം, നീ​ർ​ച്ച​പ്പാ​റ പാ​ലാ​റ്റും പ​ള്ള റോ​ഡ് (കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13, 4.50 ല​ക്ഷം) കു​ള​ർ​മു​ണ്ട പാ​റ റോ​ഡ് (കു​മ​രം​പു​ത്തു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 4) 4.90ല​ക്ഷം വ​ട​ക്കു​മ​ണ്ണം ലി​ങ്ക് (മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 12) 3.50ല​ക്ഷം ഹി​ൽ​വ്യൂ ചെ​ന്പി​പ്പാ​ടം റോ​ഡ് (മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 27) 4.75ല​ക്ഷം മൂ​ത്താ​ര് കാ​വ് ബാ​ല​വാ​ടി റോ​ഡ് (തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 4, 8) 4.50ല​ക്ഷം, കു​മ​രം​പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​ന്പൗ​ണ്ടി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്തു കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 2.50 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.