പഞ്ചായത്തിനു മുന്നിൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Thursday, June 24, 2021 12:46 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ സ്വ​ന്തം മു​ന്ന​ണി​യി​ൽ​പ്പെ​ട്ട ര​ണ്ട് മെ​ന്പ​ർമാർ അ​വി​ശ്വാ​സ നോ​ട്ടീ​സ് നല്കിയതിന്‍റെ ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത്വം ഏ​റ്റെ​ടു​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ച്ച​ന്പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പു​തി​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങി​യി​ട്ടി​ല്ല. മു​ൻ ഭ​ര​ണ സ​മി​തി തു​ട​ങ്ങി വെ​ച്ച പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​നാ​വാ​തെ കി​ട​ക്കു​ക​യാ​ണ്.
ഭ​ര​ണ സ​മി​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ത​ച്ച​ന്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ ധ​ർ​ണ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ലി തേ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ട്ര​ഷ​റ​ർ റി​യാ​സ് ത​ച്ച​ന്പാ​റ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഹ​മീ​ദ് മു​ര​ണ്ടി​യി​ൽ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​എ​സ്.​ശ​ശി​കു​മാ​ർ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഗോ​പി, ഷാ​ജു പ​ഴു​ക്കാ​ത്ത​റ, ര​വീ​ന്ദ്ര​ൻ, വി​ജ​യ​ൻ, റോ​യി, റെ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.