വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Thursday, June 24, 2021 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ന്‍റെ​യും കോ​യ​ന്പ​ത്തൂ​ർ ഗം​ഗ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ട്രി​നി​റ്റി സ്കൂ​ളി​ൽ ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ന് ഗം​ഗ ഹോ​സ്പി​റ്റ​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​ൻ ഡോ.​വി​മ​ൽ കു​മാ​റും ടീ​മും നേ​തൃ​ത്വം ന​ൽ​കി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ, ഫാ.​ബാ​സ്റ്റി​ൻ, ഡോ.​ജോ​സ​ഫ് ആ​ല​പ്പാ​ട്ട്, ജ​യ്സ​ണ്‍ പു​ത്തൂ​ർ, അ​ജി ആ​ന്‍റ​ണി എ​ന്നി​വ​ർ ക്യാ​ന്പി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി. 18 വ​യ​സിന് മു​ക​ളി​ലു​ള്ള 220 പേ​ർ ക്യാ​ന്പി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു.

എം​പി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം:
പാർട്ടി അംഗത്തെ പു​റ​ത്താ​ക്കി

നെന്മാറ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​നു​സൂ​ർ അ​റി​യി​ച്ചു. ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ ന​വ​മാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​ര​മാ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​നാണ് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ വി​നീ​ഷ് ക​രി​ന്പാ​റ​യെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കിയത്. ആ​ല​ത്തൂ​രി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച എം​പി​യും സി​പി​എം പ്ര​വ​ർ​ത്ത​ക​രും പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ വി​നീ​ഷ് ക​രി​ന്പാ​റ ന​വ​മാ​ധ്യ​മ​ത്തി​ൽ എം​പിക്കെതിരെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.