ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടി​പി​ആ​ർ അ​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്
Thursday, June 24, 2021 12:46 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​ണ്‍ 16 മു​ത​ൽ 22 വ​രെ​യു​ള്ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ നാ​ല് കാ​റ്റ​ഗ​റി​ക​ളാ​യി വേ​ർ​തി​രി​ക്കു​ന്ന​തി​ൽ മാ​റ്റ​മു​ള്ള​താ​യും ഇ​ത് ജി​ല്ല​യി​ലും തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. എ,​ബി,സി,​ഡി കാ​റ്റ​ഗ​റി​ക​ൾ പ്ര​കാ​രം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും തു​ട​രും.
കാ​റ്റ​ഗ​റി​യും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​വും
കാ​റ്റ​ഗ​റി (​എ) (8 %നു ​താ​ഴെ ടി.​പി.​ആ​ർ ഉ​ള്ള
പ്ര​ദേ​ശ​ങ്ങ​ൾ)
1)കേ​ര​ള​ശ്ശേ​രി, 2)കോ​ങ്ങാ​ട് 3)ച​ള​വ​റ 4)നെന്മാ​റ 5)പ​രു​തൂ​ർ 6)പൂ​ക്കോ​ട്ടു​കാ​വ് 7)ഷോ​ള​യൂ​ർ 8)ക​രി​ന്പു​ഴ 9)പ​ട്ടി​ത്ത​റ 10)പു​തു​ശ്ശേ​രി 11)മ​ല​ന്പു​ഴ 12)വെ​ള്ളി​നേ​ഴി 13)തെ​ങ്ക​ര 14)കൊ​ഴി​ഞ്ഞാ​ന്പാ​റ 15)നെ​ല്ലാ​യ
കാ​റ്റ​ഗ​റി (​ബി) (8 % മു​ത​ൽ16 % വ​രെ ടി.​പി.​ആ​ർ
ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ൾ)
1)പൊ​ൽ​പ്പു​ള്ളി 2)കാ​ഞ്ഞി​ര​പ്പു​ഴ 3)തി​രു​മി​റ്റ​ക്കോ​ട് 4)മു​ണ്ടൂ​ർ 5)പെ​രു​മാ​ട്ടി 6)കോ​ട്ടോ​പ്പാ​ടം 7)ആ​ന​ക്ക​ര 8)മ​ങ്ക​ര 9)നെ​ല്ലി​യാ​ന്പ​തി 10)ത​ച്ച​ന്പാ​റ 11)തൃ​ക്ക​ടീ​രി 12)വ​ണ്ടാ​ഴി 13)പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ 14 )വാ​ണി​യം​കു​ളം 15)വി​ള​യൂ​ർ 16)കു​മ​രം​പു​ത്തൂ​ർ 17)മ​രു​ത​റോ​ഡ് 18)കാ​രാ​ക്കു​റി​ശ്ശി 19)ക​ട​ന്പ​ഴി​പ്പു​റം 20)വ​ല്ല​പ്പു​ഴ 21)കു​ലു​ക്ക​ല്ലൂ​ർ 22)ഓ​ങ്ങ​ല്ലൂ​ർ 23)കൊ​ടു​ന്പ് 24)ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ 25)കു​ത്ത​നൂ​ർ 26)എ​ല​പ്പു​ള്ളി 27)ക​പ്പൂ​ർ 28)മ​ണ്ണൂ​ർ 29)അ​ല​ന​ല്ലൂ​ർ 30)പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി 31)അ​ന​ങ്ങ​ന​ടി 32)ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ 33)ക​രി​ന്പ 34)ചാ​ലി​ശ്ശേ​രി 35)ത​ച്ച​നാ​ട്ടു​ക​ര 36)ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ 37)കു​ഴ​ൽ​മ​ന്ദം 38)അ​യി​ലൂ​ർ 39)നാ​ഗ​ല​ശ്ശേ​രി 40)കൊ​പ്പം 41)അ​ക​ത്തേ​ത്ത​റ 42)തേ​ങ്കു​റി​ശ്ശി 43)അ​ന്പ​ല​പ്പാ​റ 44)വ​ട​ക​ര​പ്പ​തി 45)പ​ട്ട​ഞ്ചേ​രി
കാ​റ്റ​ഗ​റി (​സി) (16 % മു​ത​ൽ24 % വ​രെ ടി.​പി.​ആ​ർ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ൾ)
1)തി​രു​വേ​ഗ​പ്പു​റ, 2)എ​രു​ത്തേ​ന്പ​തി 3)മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ 4)വ​ട​ക്ക​ഞ്ചേ​രി 5)ശ്രീ​കൃ​ഷ്ണ​പു​രം 6)ആ​ല​ത്തൂ​ർ 7)പു​തു​ക്കോ​ട് 8)കൊ​ല്ല​ങ്കോ​ട് 9)പ​ല്ല​ശ്ശ​ന 10)കൊ​ടു​വാ​യൂ​ർ 11)പു​തു​ന​ഗ​രം 12)മു​ത​ല​മ​ട 13)മേ​ലാ​ർ​ക്കോ​ട് 14)അ​ഗ​ളി 15)ന​ല്ലേ​പ്പി​ള്ളി 16)മാ​ത്തൂ​ർ 17)ക​ണ്ണാ​ടി 18)പൂ​തൂ​ർ 19)ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം 20)കാ​വ​ശ്ശേ​രി 21)പെ​രു​വെ​ന്പ് 22)പു​തു​പ്പ​രി​യാ​രം 23)കോ​ട്ടാ​യി
കാ​റ്റ​ഗ​റി (​ഡി) (24 %നു ​മു​ക​ളി​ൽ ടി.​പി.​ആ​ർ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ൾ)
1)തൃ​ത്താ​ല 2)കി​ഴ​ക്ക​ഞ്ചേ​രി 3)ക​ണ്ണ​ന്പ്ര 4)എ​രി​മ​യൂ​ർ 5)പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ 6)വ​ട​വ​ന്നൂ​ർ 7)ത​രൂ​ർ 8)എ​ല​വ​ഞ്ചേ​രി 9)മു​തു​ത​ല 10)ലെ​ക്കി​ടി പേ​രൂ​ർ.
*ഓ​രോ കാ​റ്റ​ഗ​റി​യി​ലും നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ, ഇ​ള​വു​ക​ൾ എ​ന്നി​വ തു​ട​രും.
*എ,​ബി കാ​റ്റ​ഗ​റി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, പി.​എ​സ്.​യു ക​ൾ (ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഉ​ൾ​പ്പെ​ടെ), ക​ന്പ​നി​ക​ൾ, ക​മ്മീ​ഷ​നു​ക​ൾ, ഓ​ട്ടോ​ണോ​മ​സ് ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ, ബാ​ങ്ക്, ഫി​നാ​ൻ​ഷ്യ​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ 50% ജീ​വ​ന​ക്കാ​രെ​യും സി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട​വ 25% ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്ക​ണം.
*ചൊ​വ്വ,വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ൾ​ക്കും ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ഫീ​സ്/ അ​ക്കൗ​ണ്ട് വ​ർ​ക്കു​ക​ൾ​ക്കാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.
*എ,​ബി കാ​റ്റ​ഗ​റി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് ഒ​രു സ​മ​യ​ത്ത് 15 പേ​രി​ൽ ക​വി​യാ​തെ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം.
*കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് ടെ​ലി​വി​ഷ​ൻ സീ​രീ​സു​ക​ളു​ടെ ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗ് കു​റ​ഞ്ഞ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്താം.
*പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്താം.
*അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മേ​ൽ പ​റ​ഞ്ഞ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.
*പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​റ​ളി, പി​രാ​യി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബാ​ങ്കു​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാം.
*ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് എ​ന്നി​വ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ും.