കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫെ​യ്സ് മാ​സ്കും ഗ്ലൗ​സും ശേ​ഖ​രി​ക്കും
Thursday, June 24, 2021 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ ബാ​ധി​ച്ച് വീ​ടു​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന ഫെ​യ്സ് മാ​സ്കും ഹാ​ൻ​ഡ് ഗ്ലൗ​സും ത​നി​യെ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക്യാ​രി ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ല​യി​ട​ങ്ങ​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച ഫെ​യ്സ് മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ രോ​ഗ​ബാ​ധി​ത​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച ഫെ​യ്സ് മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സു​ങ്കാ​ര ഏ​ർ​പ്പാ​ടു ചെ​യ്തി​രു​ന്നു.
അ​തു​പ്ര​കാ​രം പി​പി​ഇ കി​റ്റ് ധ​രി​ച്ച ജീ​വ​ന​ക്കാ​ർ രോ​ഗ​ബാ​ധി​ത​ർ ഉ​ള്ള വീ​ടു​ക​ളി​ലെ​ത്തി ആ​ഴ്ച്ച​യി​ൽ ര​ണ്ടു ദി​വ​സം വീ​തം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​വ​ർ ന​ൽ​കു​ന്ന​താ​യി​രി​ക്കും. മാ​ലി​ന്യം സം​സ്ക്ക​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​നം അ​വ​സം​സ്ക്ക​രി​ക്കു​ന്ന​താ​യി​രി​ക്കും.
വാ​ട്സാ​പ്പി​ൽ പ​രാ​തി ന​ല്കാം
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ന്ന​തി​നാ​യി എ​സ്.​പി.​സെ​ൽ​വ നാ​ഗ​ര​ത്നം പു​തി​യ വാ​ട്സ് ആ​പ്പ് ന​ന്പ​ർ അ​വ​ത​രി​പ്പി​ച്ചു. 7708100100 എ​ന്ന ന​ന്പ​റാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​മെ​ന്നും പ​രാ​തി ന​ൽ​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.
വി​ത​ര​ണം ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ : ദേ​ശീ​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​റോ​ണ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കാ​ര​മ​ട​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത്.
ധ​ന​സ​ഹാ​യം ന​ൽ​കി
കോ​യ​ന്പ​ത്തൂ​ർ : തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ​റോ​ണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. വാ​ൽ​പ്പാ​റ​യി​ലെ താ​യ്മു​ടി എ​ൻ​സി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ർ സ​മാ​ഹ​രി​ച്ച ഇ​രു​പ​തി​നാ​യി​രം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത്. വാ​ൽ​പ്പാ​റ ത​ഹ​സി​ൽ​ദാ​ർ രാ​ജ​ൻ, വി.​എ.​ഒ.​വി​ജ​യ് അ​മൃ​ത​രാ​ജ് എ​ന്നി​വ​ർ പ​ണം ഏ​റ്റു​വാ​ങ്ങി.