ഭ​ക്ഷ്യ​ക്കി​റ്റു​മാ​യി മ​മ്മൂ​ട്ടി ഫാ​ൻ​സ്
Thursday, June 24, 2021 12:44 AM IST
ക​ല്ല​ടി​ക്കോ​ട്: കൊ​റോ​ണ കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ സി​നി​മാ തി​യേ​റ്റ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി മ​മ്മൂ​ട്ടി ഫാ​ൻ​സ് ക​ല്ല​ടി​ക്കോ​ട് യൂ​ണി​റ്റ്. സെ​ക്യു​രി​റ്റി മു​ത​ൽ ക്ലീ​നി​ങ് സ്റ്റാ​ഫ് വ​രെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത പ്ര​തി​സ​ന്ധി​ക്ക് ആ​ശ്വാ​സ​മാ​യി ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ല്ല​ടി​ക്കോ​ട് ബാ​ലാ​സ് സി​നി​മാ​സി​ൽ ന​ട​ന്ന ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് കാ​ർ​ത്തി​ക്,ര​ഞ്ജി​ത്ത്, ഹാ​രി​സ്,അ​ലി,ശ​ര​ത് നേ​തൃ​ത്വം ന​ൽ​കി.

ആ​ശാ​ വ​ർ​ക്ക​ർ​മാ​ർ​ക്ക് കൈ​ത്താ​ങ്ങ്

ക​ല്ല​ടി​ക്കോ​ട് : ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും കൈ​ത്താ​ങ്ങാ​യി ക​രി​ന്പ ബി​എം​എ​സ് ഹെ​ല്പ് ഡെ​സ്ക്. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​സ്കും സാ​നി​റ്റൈ​സ​റും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കോ​മ​ള​കു​മാ​രി​ക്ക് ബി​എം​എ​സ് ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​രാ​ജേ​ഷ് കൈ​മാ​റി. ക​ല്ല​ടി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബോ​ബി​മാ​ണി, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ച​ന്ദ്ര​ൻ, റ​മീ​ജ, അ​ബ്ദു​ള്ള​കു​ട്ടി, ന​ഴ്സു​മാ​ർ, ബി​എം​എ​സ് മേ​ഖ​ല ട്ര​ഷ​റ​ർ സി.​കൃ​ഷ്ണ​കു​മാ​ർ, ഇ.​സി.​ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.