ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തി
Thursday, June 24, 2021 12:44 AM IST
നെന്മാ​റ : കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത ച​ക്ര സ്തം​ഭ​ന സ​മ​രം ന​ട​ത്തി. മം​ഗ​ലം​ഗോ​വി​ന്ദാ​പു​രം റോ​ഡി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ നെ​ന്മാ​റ​യി​ൽ ന​ട​ത്തി​യ ച​ക്ര സ​തം​ഭ​ന സ​മ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ ഉ​ണ്ടാ​യി കാ​ല​ത്ത് 11 മ​ണി മു​ത​ൽ 11.15 വ​രെ​യാ​യി​രു​ന്നു സ​മ​ര​മെ​ങ്കി​ലും റോ​ഡി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പ​കു​തി സ​മ​യം കൊ​ണ്ട് ത​ന്നെ സ​മ​ര​ക്കാ​രെ നേ​താ​ക്ക​ൾ പി​രി​ഞ്ഞ് പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു.
പെ​ട്രോൾ ഡീ​സ​ൽ പാ​ച​ക​വാ​ത​ക​ങ്ങ​ൾ​ക്ക് കു​തി​ച്ച് ഉ​യ​രു​ന്ന വി​ല​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കാ​ത്ത​ത് കോ​പ്പ​റേ​റ്റീ​വു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക​ളാ​യ യു.​അ​സീ​സ്, തോ​ട്ടം നാ​രാ​യ​ണ​ൻ, സു​ദേ​വ​ൻ നെന്മാറ, ദാ​സ്, ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സ​മ​രം.