ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ
Thursday, June 24, 2021 12:44 AM IST
ഒ​റ്റ​പ്പാ​ലം : ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ വ​ഴി​യാ​ധാ​ര​മാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.
സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ല്ലാ​തെ ത​ന്നെ ലൈ​സ​ൻ​സ് നേ​ടാ​വു​ന്ന പു​തി​യ ച​ട്ടം അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന​തോ​ടു​കൂ​ടി​യാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ട സ്ഥി​തി വ​രു​ന്ന​ത്. ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഉ​പ​ജീവി​ത മാ​ർ​ഗ്ഗം വ​ഴി​മു​ട്ടു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​വാ​ൻ പോ​കു​ന്ന​ത്. കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഹൈ​വേ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ ജീ​വി​ത മാ​ർ​ഗ്ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​വ​ർ​ക്ക് പാ​ര​യാ​യ​ത്.
കേ​ന്ദ്ര​സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ക്ര​ഡി​റ്റ​ഡ് ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട​ങ്കി​ലും ഇ​പ്പോ​ൾ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ഇ​തി​ന് ക​ഴി​യി​ല്ല.
റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ന​ട​ത്തു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രീ​ക്ഷ വൈ​കാ​തെ ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണ് വ​രു​ന്ന​ത്. പ​ക​രം നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് റോ​ഡ് പ​രീ​ക്ഷ​യി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നേ​ടാ​മെ​ന്ന സാ​ഹ​ച​ര്യ​മാ​ണ് പു​തി​യ നി​യ​മം വ​ഴി ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.
ഇ​പ്പോ​ൾ അ​ക്ര​ഡി​റ്റ​ഡ് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​കെ​യു​ള്ള​ത് എ​പ്പാ​ളി​ൽ മാ​ത്ര​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള അ​ക്ര​ഡി​റ്റ​ഡ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ നി​ല​വി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​വ​ർ​ക്ക് ക​ഴി​യി​ല്ല​ന്നു​റ​പ്പാ​ണ്.
ഇ​തോ​ടു​കൂ​ടി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന അ​നേ​കം ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യും ആ​രം​ഭി​ച്ച ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളെ ചു​റ്റി​പ​റ്റി അ​നേ​കം കു​ടും​ബ​ങ്ങ​ൾ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്നു​ണ്ട്.