ഷൊ​ർ​ണൂ​ർ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന
Thursday, June 24, 2021 12:44 AM IST
ഷൊ​ർ​ണൂ​ർ: വി​വാ​ദ​മാ​യ ഷൊ​ർ​ണൂ​ർ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന. കൃ​ഷി​ഭൂ​മി ത​രം​മാ​റ്റാ​നു​ള്ള ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഗ​സ​റ്റ് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​മേ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി വ​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ്ര​മേ​യം സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത് പ​രി​ഗ​ണി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​യോ​ജി​പ്പോ​ടെ​യാ​യി​രു​ന്നു പ്ര​മേ​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച​ത്.
ഇ​തി​നി​ടെ കൃ​ഷി​ഭൂ​മി ത​രം മാ​റ്റാ​നു​ള്ള ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഗ​സ​റ്റ് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ചു​യ​ർ​ന്ന പ​രാ​തി​യി​ൽ ഉ​ന്ന​ത​ത​ല അ​ന്വോ​ഷ​ണം ന​ട​ന്നു വ​രു​ന്നു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഭൂ​മി ത​രം മാ​റ്റ​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി​യാ​വ​ശ്യ​വും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്. ഇ​ക്കാ​ര്യം പ്ര​മേ​യം പാ​സാ​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
യു​ഡി​എ​ഫ്,ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. അ​തേ​സ​മ​യം, വി​വാ​ദ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടി​കി​യി​ലു​ൾ​പ്പെ​ട്ട എ​ല്ലാ അ​പേ​ക്ഷ​ക​ളും റ​ദ്ദാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ച​ത്. പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ ചി​ല​രെ പ​രി​ഗ​ണി​ച്ചാ​ൽ വീ​ണ്ടും പ​രാ​തി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​കെ.​ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.
അ​ഞ്ച് പ​ത്ത് സെ​ന്‍റു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യ അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും അ​നു​മ​തി​ന​ൽ​കും. ഇ​തി​നാ​യി ഫോ​റം അ​ഞ്ചി​ൽ അ​പേ​ക്ഷ ത​യ്യാ​റാ​ക്കി ആ​ർ​ഡി​ഒ​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.
ആ​ർ​ഡി​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​പേ​ക്ഷ​ക​ൾ നി​രീ​ക്ഷ​ണ​സ​മി​തി​ക്ക് മു​ന്പി​ലെ​ത്തു​ന്പോ​ൾ അ​നു​മ​തി ന​ൽ​കാ​വു​ന്ന​താ​ണെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​പ​ട്ടി​ക​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ൾ​പ്പെ​ടെ​യു​ണ്ട്. ഇ​വ​രെ​ല്ലാം വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്ക​ണ​മെ​ന്ന​ത് അ​നീ​തി​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ ഷൊ​ർ​ണൂ​ർ വി​ജ​യ​നും ബി​ജെ​പി കൗ​ണ്‍​സി​ല​ർ ഇ.​പി.​ന​ന്ദ​കു​മാ​റും പ​റ​യു​ന്നു. ഡാ​റ്റാ​ബാ​ങ്ക് തി​രു​ത്ത​ൽ വി​ജ്ഞാ​പ​ന​ത്തി​ൽ പ​രാ​തി​യു​യ​ർ​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ കൗ​ണ്‍​സി​ലി​ലാ​ണ് റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.