പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തി
Wednesday, June 23, 2021 12:33 AM IST
അ​ഗ​ളി : കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ത്യാ​വ​ശ്യ ആ​ഹാ​ര സാ​ധ​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും പ്രോ​ട്ടോ​കോ​ളു​ക​ളും മ​റി​ക​ട​ന്നു ആ​ക്ര​മി​ക്കു​ന്ന അ​ഗ​ളി പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേധി​ച്ച് എ​ഐ​വൈ​എ​ഫ് അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി പോ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ്ണ ന​ട​ത്തി.
ഈ ​വി​ഷ​യം ചൂ​ണ്ടിക്കാണി​ച്ച് ജി​ല്ലാ പോ​ലീസ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യാ​താ​യും അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി അ​റി​യി​ച്ചു. മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം ഷി​നോ​ജ് കെ.​സി സ്വാ​ഗ​തം പ​റ​ഞ്ഞ ധ​ർ​ണ്ണ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​അ​രു​ണ്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ർ​ത്തി​ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​ബി പു​ത്ത​ൻ​പ​റ​ന്പി​ൽ, മ​ണ്ഡ​ലം ക​മ്മി​റ്റി മെ​ന്പ​ർ സി.​കെ.​അ​ലി, താ​ജു​ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.