ക​നാ​ലി​ലെ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്യ​ണം
Wednesday, June 23, 2021 12:28 AM IST
ആ​ല​ത്തൂ​ർ: ചേ​രാ​മം​ഗ​ലം ക​നാ​ലി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പാ​ഴ്ചെ​ടി​ക​ളും കു​ള​വാ​ഴ​യും നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് മൂ​ലം നീ​രൊ​ഴു​ക്ക് ത​ട​സ്‌​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്നാം വി​ള നെ​ൽ​ക്കൃ​ഷി​ക്കാ​യി ക​ർ​ഷ​ക​ർ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​നം മൂ​ലം മ​ഴ​യി​ൽ വ​ന്ന വ്യ​ത്യാ​സം ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു.
ക​നാ​ൽ വെ​ള്ളം വ​ന്നാ​ൽ ത​ന്നെ അ​ത് എ​ല്ലാ കൃ​ഷി​യി​ട​ങ്ങ​ളി​ലും എ​ത്ത​ണ​മെ​ങ്കി​ൽ ക​നാ​ലി​ലെ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ സാ​ധ്യ​മാ​കൂ. ക​നാ​ലി​ലെ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ നീ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.