ത​ച്ച​ന്പ​ാറ​യിലെ നി​റസ​ാന്നി​ധ്യ​മാ​യി​രു​ന്ന ഉ​ബൈ​ദുള്ളയ്ക്ക് ക​ണ്ണീ​രോ​ടെ വി​ട
Wednesday, June 23, 2021 12:28 AM IST
ക​ല്ല​ടി​ക്കോ​ട്: പ​ത്ര​പ്ര​വ​ർ​ത്ത​ക​നും കാ​ർ​ഷി​ക രം​ഗ​ത്ത് സ​ജീ​വ​ സാനിധ്യവുമായിരുന്ന ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ലി​ന് നാട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. ഇ​ന്ന​ലെ കാ​ല​ത്ത് പ​തി​വു​പോ​ലെ ത​ച്ച​ന്പാ​റ ക​ർ​ഷ​ക ഗ്രൂ​പ്പി​ൽ സ​ന്ദേ​ശം ഇ​ട്ട​തി​നു​ശേ​ഷം പി​ന്നാ​ലെ എ​ത്തി​യ വാ​ർ​ത്ത സ​ത്യ​മാ​വ​രു​തേ എ​ന്നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളുടേയും നാ​ട്ടു​കാ​രുടേയും പ്രാ​ർ​ത്ഥ​ന. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്.
ത​ച്ച​ന്പാ​റ​യി​ലെ വാ​ർ​ത്ത​ക​ൾ ഏ​റ്റ​വും ആ​ദ്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും കൃ​ഷി പ്ര​ചാ​ര​ണ​ത്തി​ലും മു​ൻ പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു ഉബൈദ്. ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
വാ​ർ​ത്ത​യി​ൽ നി​ഷ്പ​ക്ഷ​ത​യും പ്ര​തി​ബ​ദ്ധ​ത​യും കാ​ത്തു​സൂ​ക്ഷി​ച്ച ത​ച്ച​ന്പാ​റ​യു​ടെ കൃ​ഷി സ്നേ​ഹി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ന്‍റെ​യും കാ​ർ​ഷി​ക പ്ര​ചാ​ര​ണ ഗ്രൂ​പ്പു​ക​ളു​ടെ​യും അ​ഡ്മി​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഏ​ത് ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഉ​ബൈ​ദ് മു​ൻ​കൈ​യെ​ടു​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ഓ​ണ്‍​ലൈ​ൻ പ​ത്ര​മാ​യി​രു​ന്നു ‘ത​ച്ച​ന്പാ​റ ന്യൂ​സ്’.
കാ​ർ​ഷി​കം, രാ​ഷ്ട്രീ​യം, ആ​രോ​ഗ്യ മേ​ഖ​ല തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ തേ​ടി​പ്പി​ടി​ച്ചു ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക പ​തി​വാ​യി​രു​ന്നു. കൃ​ഷി കാ​ര്യ​ങ്ങ​ളി​ൽ എ​പ്പോ​ഴും പു​തി​യൊ​ര​റി​വ് പ​ങ്കു​വെ​ക്കാ​നു​ണ്ടാ​കും അ​ദ്ദേ​ഹ​ത്തി​ന്. വ​ള​രെ കാ​ര്യ​മാ​യും കൃ​ത്യ​മാ​യും വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും അ​വ​ത​രി​പ്പി​ക്കു​മാ​യി​രു​ന്നു.
പ​ഴ​യ​കാ​ല​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വം അ​റി​യു​ന്ന​തി​നും പ​ങ്കു​വെ​ക്കു​ന്ന​തി​നും പ്ര​ത്യേ​കം ഉ​ത്സാ​ഹി​ച്ചി​രു​ന്നു. ദേ​ശീ​യ പാ​ത​യി​ൽ എ​വി​ടെ അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ഴും വേ​ഗ​ത്തി​ൽ വ​സ്തു​ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് അ​പാ​ര​മാ​യി​രു​ന്നു.
പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട്ടെ മാ​ധ്യ​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.