വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു സ്നേ​ഹ ഭ​വ​നം കൂ​ടി
Wednesday, June 23, 2021 12:28 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു സ്നേ​ഹ ഭ​വ​നം കൂ​ടി ഉ​യ​ർ​ന്നു. വ​ള്ളി​യോ​ട് മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം മു​ത്ത​ല​ത്തോ​ട്ട​ത്തി​ൽ സ​ബി​ത കു​ടും​ബ​ത്തി​നാ​ണ് പു​തി​യ വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ്മം വ​ള്ളി​യോ​ട് അ​സീ​സി സ്നേ​ഹ ഭ​വ​നി​ലെ ഫാ.​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. തു​ട​ർ​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ വീ​ടി​ന്‍റെ താ​ക്കോ​ൽ സ​ബി​ത​ക്ക് കൈ​മാ​റി സ​ന്ദേ​ശം ന​ൽ​കി.
ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​ല​ൻ കു​ന്നും​പു​റ​ത്ത്, ഫാ.​ബേ​ബി പാ​റേ​ക്കാ​ട്ടി​ൽ, ഫാ.​ആ​ന്‍റ​ണി, തോ​മ​സ് മാ​ത്യു കാ​ട​ങ്കാ​വി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വാ​ല​യ ഭ​വ​ന നി​ർ​മ്മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ൻമാരാ​യ വി​ൽ​സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ബാ​ബു പാ​റ​ക്ക​ൽ, കു​ടും​ബ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹാ​ൾ, വി​ശാ​ല​മാ​യ ബെ​ഡ് റൂ​മു​ക​ൾ, അ​ടു​ക്ക​ള എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ 850 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് വീ​ട് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മ്മാ​ണ​ത്തി​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ പ​ല​തും ഇ​ട​വ​ക​യി​ലെ പ​ല​രും സ്പോ​ണ്‍​സ​ർ ചെ​യ്തി​രു​ന്നു.

വ​ള്ളി​യോ​ട് കു​ടും​ബ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും നാ​ല​ര മാ​സം കൊ​ണ്ട് ഭ​വ​ന​മൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞു. പ​ണ​ത്തേ​ക്കാ​ളു​പ​രി ദാ​ന​ധ​ർ​മ്മ​ത്തി​നു​ള്ള വ​ലി​യ മ​ന​സു​ണ്ടാ​ക​ണം. കൊ​ടു​ക്കു​ന്പോ​ഴാ​ണ് വീ​ണ്ടും ഉ​ണ്ടാ​വു​ക​യെ​ന്ന് ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ക​മ്മാ​ന്ത​റ ഗ്രാ​മ​ത്തി​ലും മ​റ്റൊ​രു വീ​ട് നി​ർ​മ്മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ അ​ന്വ​ർ​ത്ഥ​മാ​ക്കി കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മാ​റ്റി വെ​ച്ച തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ണ​വും ഇ​ട​വ​ക​യി​ലെ സു​മ​ന​സു​ക​ളു​ടെ ക​രു​ത​ലു​മാ​ണ് ഭ​വ​ന​പ​ദ്ധ​തി​ക്ക് താ​ങ്ങാ​യ​ത്.

ചെ​റു​താ​ണെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യ വീ​ടെ​ന്ന മോ​ഹം കു​റെ കാ​ല​ങ്ങ​ളാ​യി മ​ന​സി​ൽ താ​ലോ​ലി​ച്ച് കൊ​ണ്ടു ന​ട​ക്കു​ക​യാ​യി​രു​ന്നു വി​ധ​വ​യാ​യ സ​ബി​ത. ഇ​തി​നി​ടെ​യാ​ണ് വി​കാ​രി​യ​ച്ച​ന്‍റെ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ സ്വ​പ്ന​ഭ​വ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. അ​ഞ്ച് മാ​സം മു​ന്പ് മ​റ്റൊ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ണ്ടാ​ഴി ത​ണ്ട​ലോ​ടി​ലു​ള്ള മാ​മ്മൂ​ട്ടി​ൽ പീ​റ്റ​റി​നും കു​ടും​ബ​ത്തി​നു​മാ​ണ് അ​ന്ന് വീ​ടൊ​രു​ക്കി​യ​ത്. 2019 ഏ​പ്രി​ലി​ൽ വി​ൻ​സ​ൻ​ഷ്യ​ൻ വൈ​ദീ​ക​ർ ന​യി​ച്ച പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ള്ളി​യോ​ട് ലൂ​ർ​ദ്ദ് ന​ഗ​റി​ന​ടു​ത്ത് പ​ന്ത​ലാ​നി​ക്ക​ൽ സ​ജു സെ​ബാ​സ്റ്റ്യ​ന് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​ക​യു​ണ്ടാ​യി.

ക​ത്തോ​ലി​ക്കാ സ​ഭ​ക്ക് ത​ന്നെ ഏ​റെ അ​ഭി​മാ​ന​വും മാ​തൃ​ക​യു​മാ​യി മാ​റു​ന്ന​താ​യി​രു​ന്നു 2015 മേ​യി​ൽ 12 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി തേ​നി​ടു​ക്കി​ൽ നി​ർ​മ്മി​ച്ച ലൂ​ർ​ദ്ദ് ഭ​വ​ന സ​മു​ച്ച​യം.

മൂ​ന്ന് നി​ല ഫ്ളാ​റ്റ് നി​ർ​മ്മി​ച്ചാ​ണ് കൂ​ട്ടാ​യ്മ​യു​ടെ സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​രം യ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. ഒ​രു പ​ക്ഷേ, ആ​റ് വ​ർ​ഷം മു​ന്പ് സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​യി​രു​ന്നു ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ​ക്ക് ഫ്ലാ​റ്റ് സ​മു​ച്ച​യം എ​ന്ന ആ​ശ​യം. ദാ​ന​മാ​യി ല​ഭി​ച്ച 30 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഈ ​സ്നേ​ഹ​മാ​ളി​ക തീ​ർ​ത്ത​ത്.

2008 മേ​യി​ൽ രൂ​പ​ത​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ദേ​വാ​ല​യം വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​മ്മി​ച്ച​പ്പോ​ഴും കാ​രു​ണ്യ​ത്തി​ന്‍റെ ദി​വ്യ​പ്ര​കാ​ശം ചൊ​രി​യാ​ൻ ഇ​ട​വ​ക ജ​നം മ​റ​ന്നി​ല്ല.

വ​ള്ളി​യോ​ട് വ​ലി​യ കു​ള​ത്ത് 14 സ്നേ​ഹ​വീ​ടു​ക​ളാ​ണ് സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് അ​ന്ന് നി​ർ​മ്മി​ച്ച് ന​ൽ​കി​യ​ത്.