മ​ത്സ്യ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Tuesday, June 22, 2021 12:41 AM IST
നെന്മാ​റ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പും പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 മ​ത്സ്യ​ക​ർ​ഷ​ക​ർ വി​ട്ടു​വ​ള​പ്പി​ൽ ത​യ്യാ​റാ​ക്കി​യ പ​ടു​താ​വ് വി​രി​ച്ച കു​ള​ത്തി​ൽ 1000 വാ​ള മ​ൽ​സ്യ കു​ഞ്ഞാ​ണ് വി​ള​വി​റ​ക്കി​യ​ത്. ഓ​രോ മ​ത്സ്യ​വും 400 ഗ്രാം ​മു​ത​ൽ ഒ​രു കി​ലോ വ​രെ തൂ​ക്ക​മു​ണ്ട്.
താ​മ​ര മൂ​ളി​യി​ൽ കെ.​ര​മാ​ധ​ര​ന്‍റ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ത്തി​യ വി​ള​വെ​ടു​പ്പ് കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​സാ​യ് രാ​ധ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ലീ​ലാ​മ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​എ​സ്.​പ്ര​മീ​ള, സി.​അ​ശോ​ക​ൻ, കെ.​സ​ജി​ല, കെ.​കെ.​യ​ശോ​ധ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.