ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി
Tuesday, June 22, 2021 12:41 AM IST
പാ​ല​ക്കാ​ട് : കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ദി​വ​സം​തോ​റും ഇ​ന്ധ​ന വി​ല കൊ​ള്ള​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പൊ​തു​നി​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​ക്കും 11.15നും ​ഇ​ട​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഹ​നങ്ങ​ൾ നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ച​ക്ര​സ്തം​ഭ​ന സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​യ്ക്ക് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​രാ​ജീ​വ്, ക​ലാ​ധ​ര​ൻ.​എം.​കെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം അ​ഡ്വ.​ഷാ​ജി ഷാ​ജി സ്വാ​ഗ​ത​വും യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ശ്രീ​നാ​ഥ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.