പെ​രു​മേ​ട്ടി​ൽ ദു​ർ​ബ​ല​മാ​യ വാ​ക​മ​രം വീ​ടു​ക​ൾ​ക്ക് ഭീഷണി
Tuesday, June 22, 2021 12:41 AM IST
ചി​റ്റൂ​ർ: പെരുമേട്ടിൽ മൂ​ന്നു വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ ച​രി​ഞ്ഞ നി​ല​ന്പ​തി​ക്കാ​വു​ന്ന നി​ല​യി​ലു​ള്ള വ​ലി​പ്പം കൂ​ടി​യ വാ​ക​മ​രം നീ​ക്ക​ണ​മെ​ന്ന​താ​ണ് താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യം. മ​ര​ത്തി​നു താ​ഴെ​യാ​യി വൈ​ദ്യു​തി ലൈ​നു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ പ്ര​മോ​ദ്,ഗി​രീ​ഷ്,ബാ​ബു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ബ​ന്ധ​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ആ​റു മാ​സം ക​ഴി​ഞ്ഞും സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്ന​താ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​രോ​പ​ണം. കാ​റ്റ​ടി​ക്കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ മ​ര​ച്ചി​ല്ല കാ​ൾ​പൊ​ട്ടി​വീ​ഴാ​റു​മു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ ദു​ർ​ബ​ല​മാ​യി വ​രു​ന്ന വാ​ക​മ​രം പൊ​ട്ടി​വീ​ഴു​മെ​ന്ന ഭീ​തി​യി​ലാ​ണ് സ​മീ​പ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ വീ​ടു​ക​ളു​ടെ​യും റോ​ഡി​ന്‍റെ​യും ഭാ​ഗ​ത്തേ​ക്ക് ദു​ർ​ബ​ല​മാ​യ വൃ​ക്ഷം ച​രി​ഞ്ഞു വ​രു​ന്ന​താ​യും താ​മ​സ​ക്കാ​ർ ഭ​യ​ക്കു​ക​യാ​ണ്.
മ​ര​ക്കൊ​ന്പ് നി​ല​ന്പ​തി​ച്ചാ​ൽ വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി​വ​ൻ ദു​ര​ന്ത​മു​ണ്ടാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. കൂ​മ​ൻ​കാ​ട്, അ​ത്തി​മ​ണി ഭാ​ഗ​ത്തു നി​ന്നും ചി​റ്റൂ​ർ ഭാ​ഗ​ത്തേ​ക്ക് ദൂ​ര​ക്കു​റ​വാ​ണെ​ന്ന​തി​നാ​ൽ കു​ടു​ത​ൽ വാ​ഹ​നം ഈ ​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.
മ​രം മ​റി​ച്ചു മാ​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​വാ​നും താ​മ​സ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.