പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
Tuesday, June 22, 2021 12:41 AM IST
അ​ഗ​ളി : അ​ഗ​ളി പോ​ലീ​സ് അ​നു​വ​ർ​ത്തി​ച്ചു വ​രു​ന്ന മ​നു​ഷ്യ​ത്വ​ര​ഹി​ത ന​ട​പ​ടി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി ആ​രോ​ഗ്യ​വ​കു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ, സ​ബ് ക​ള​ക്ട​ർ, അ​ഗ​ളി എ​എ​സ്പി, അ​ഗ​ളി സി​ഐ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​ഗ​ളി എ​സ്ഐ ഷോ​ബി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന നി​കു​ൽ വി.​ഡി എ​ന്ന സ്റ്റാ​ഫി​നെ കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി അ​നാ​വ​ശ്യ​മാ​യി ഫൈ​ൻ ഈ​ടാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സൂ​പ്പ​ർ​വൈ​സ​റും അ​ട്ട​പ്പാ​ടി​യി​ലെ ആം​ബു​ല​ൻ​സു​ക​ളു​ടെ ഏ​കോ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​യാ​ളു​മാ​ണ് നി​കു​ൽ. താ​ൻ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യി​ട്ടും പോ​ലീ​സ് അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. വാ​ഹ​ന​ത്തി​ന്‍റ ആ​വ​ശ്യ​മാ​യ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കാ​ണി​ക്കു​ക​യും ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തി​ട്ടും പോ​ലീ​സ് വെ​റു​തെ വി​ട്ടി​ല്ല. അ​തേ​പോ​ലെ ഷ​മീ​ർ എ​ന്ന ഓ​ക്സി​ജ​ൻ ടെ​ക്നി​ഷ​നെ​യും വ​നി​താ ജീ​വ​ന​ക്കാ​രെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ഫൈ​ൻ അ​ട​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​യി​ട്ടു​ണ്ട്. യാ​തൊ​രു വി​ധ റി​സ്ക് അ​ല​വെ​ൻ​സോ വാ​ഹ​ന സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത ഈ ​ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ അ​ട്ട​പ്പാ​ടി​പോ​ലെ​യു​ള്ള പ്ര​ദേ​ശ​ത്ത് ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ഇ​ത്ത​രം നീ​ച​പ്ര​വ​ർ​ത്തി. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ അ​ട്ട​പ്പാ​ടി പ്ര​ക​ന്പ​നം കൊ​ള്ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള പോ​ലീ​സി​ന്‍റെ ഇ​ത്ത​രം നീ​ച ന​ട​പ​ടി. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെട്ടു.