ഒ​ന്നാം​വി​ള ന​ഷ്ട​ത്തി​ലാ​വു​മെ​ന്ന ആ​ശ​ങ്ക​യി​ൽ നെ​ൽ ക​ർ​ഷ​ക​ർ
Tuesday, June 22, 2021 12:41 AM IST
ഷൊ​ർ​ണൂ​ർ: കാ​ല​ാവ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ ആ​ശ​ങ്ക​യാ​യി നെ​ൽ ക​ർ​ഷ​ക​ർ. മ​ഴ​യു​ടെ കാ​ലം​തെ​റ്റി​യു​ള്ള വ​ര​വാ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യ​ത്. ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഏ​പ്രി​ൽ മാ​സ​ത്തി​ൽ മ​ഴ​യു​ണ്ടാ​യ​താ​ണ് ഇ​ത്ത​വ​ണ നെ​ൽ​കൃ​ഷി​ക്കാ​രെ ച​തി​ച്ച​ത്. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ചെ​യ്ത കൃ​ഷി​യു​ടെ മൂ​ന്നി​ലൊ​ന്നു​പോ​ലും ഇ​ത്ത​വ​ണ ചെ​യ്യാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
മു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ വി​ത്തി​റ​ക്കി​യ​ത്. മ​റ്റൊ​രു പാ​ട​ശേ​ഖ​ര​ത്തി​ലും ഒ​ന്നാം​വി​ള​യ്ക്കാ​യു​ള്ള വി​ത്തു​പോ​ലും കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. 300 ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്നാം​വി​ള നെ​ൽ​ക്കൃ​ഷി ചെ​യ്തി​രു​ന്ന​തി​ൽ ഇ​ത്ത​വ​ണ നൂ​റേ​ക്ക​ർ​പോ​ലും കൃ​ഷി​ചെ​യ്തി​ട്ടി​ല്ല. കാ​ര​ക്കാ​ട്, മു​ണ്ടാ​യ, ചു​ഡു​വാ​ല​ത്തൂ​ർ, ക​വ​ള​പ്പാ​റ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളി​ലെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഒ​ന്നാം​വി​ള കൃ​ഷി​ചെ​യ്യു​ന്ന​ത്. ഇ​തി​ൽ മു​ണ്ടാ​യ​യി​ൽ മാ​ത്ര​മാ​ണ് വി​ത​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഒ​ന്നാം​വി​ള​യി​ലെ വി​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യ​തി​നാ​ൽ ക​ള​ശ​ല്യ​മു​ണ്ടാ​യി ന​ശി​പ്പി​ച്ചു​ക​ള​യേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി. ഇ​ത്ത​വ​ണ ഒ​ന്നാം​വി​ള​യി​റ​ക്കാ​തി​രി​ക്കാ​ൻ ഇ​തും കാ​ര​ണ​മാ​യി. 650 ഏ​ക്ക​റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം​വി​ള കൃ​ഷി ചെ​യ്തി​രു​ന്നു.
ഒ​ന്നാം​വി​ള​യ്ക്കാ​യി ഇ​നി ആ​വ​ശ്യം മൂ​പ്പു​കു​റ​ഞ്ഞ വി​ത്താ​ണ്. എ​ന്നാ​ൽ, കൃ​ഷി ഓ​ഫീ​സി​ൽ​നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​ത് മൂ​പ്പു​കൂ​ടി​യ വി​ത്താ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​തി​ൽ ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​വും കൃ​ഷി​ക്കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തും കൃ​ഷി​യി​റ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ഒ​ന്നാം വി​ള​യ്ക്കാ​യു​ള്ള നി​ർ​ദേ​ശം കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. എ​ട്ടു​മാ​സ​ത്തോ​ള​മാ​യി പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ യോ​ഗ​ങ്ങ​ളോ മ​റ്റ് ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം കൃ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​ഴ​വു​കൂ​ലി​യു​ൾ​പ്പെ​ടെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
14 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 900ത്തോ​ളം ക​ർ​ഷ​ക​രാ​ണു​ള്ള​ത്. പ​രു​ത്തി​പ്ര, ക​വ​ള​പ്പാ​റ, ക​ല്ലി​പ്പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ കൃ​ഷി​സ്ഥ​ലം ന​ശി​പ്പി​ച്ചാ​ണ് വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ര​ന്പും തോ​ടു​മെ​ല്ലാം ത​ക​ർ​ത്ത​തി​നാ​ൽ കൃ​ഷി​ക്കാ​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക​ന​ഷ്ട​മു​ണ്ടാ​ക്കും.
എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് ഗെ​യ്ൽ അ​ധി​കൃ​ത​ർ ക​ർ​ഷ​ക​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹ​രി​ച്ചി​ല്ലെ​ന്നും പാ​ട​ശേ​ഖ​ര ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ നാ​ശ​ത്തി​ന് ഇ​ൻ​ഷു​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ല​ഭി​ക്കു​മെ​ന്ന് കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
വി​ത്ത് ല​ഭ്യ​ത​യി​ൽ​പ്പോ​ലും ഉ​റ​പ്പി​ല്ലാ​താ​യി തീ​ർ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ത്ത​വ​ണ വി​ത്ത് കി​ട്ടു​മോ എ​ന്നു​പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു രൂ​പ​പ്പെ​ട്ട​ത്. നെ​ൽ​കൃ​ഷി​യു​ടെ കു​റ​വ് നെ​ല്ലു​ൽ​പാ​ദ​ന​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നു​റ​പ്പാ​ണ്.