ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ 24 സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി
Tuesday, June 22, 2021 12:41 AM IST
ചി​റ്റൂ​ർ: കെഎസ്ആ​ർ​ടി​സി ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഇ​ന്ന​ലെ 24 സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ര​ണ്ടു ദീ​ർ​ഘ സ​ർ​വീസു​ക​ളും 22 അ​ന്ത​ർ​ജി​ല്ല ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​യ​ത്. പ​റ​യ​ത്ത​ക്ക രീ​തി​യി​ൽ യാ​ത്രക്കാ​ർ ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ വ​രു​മാ​ന​ക്കു​റ​വാ​ണു​ണ്ടാ​യ​തെ​ങ്കി​ലും തു​ട​ർ​ന്നും ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാന സ​ർ​വീസു​ക​ൾ ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ൽ ഇ​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ര​ണ്ടു മാ​സ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​തി​നാ​ൽ മി​ക്ക വാ​ഹ​ന​ങ്ങ​ളി​ലും ബാ​റ്റ​റി​ക​ൾ ന​ശി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ഇ​വ ശ​രി​പ്പെ​ടു​ത്തി​യാ​ലും സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചാ​ൽ ചു​രു​ങ്ങി​യ ഒ​രാ​ഴ്ച​യെ​ങ്കി​ലും ഇ​ന്ധ​ന​ചി​ല​വു പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​കയാ​ണ്.