ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ​യും ധ​ന​സ​ഹാ​യ​വും
Tuesday, June 22, 2021 12:37 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ​യും ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ 530 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ​യും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ 13 ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 2021 മെ​യ് 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 530 ക​ർ​ഷ​ക​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രാ​ൾ​ക്ക് 100 കി​ലോ വീ​തം1060 ബാ​ഗ് കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 13 ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക് 1000 രൂ​പ വീ​തം ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ധ​ന​സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ് മ​ണി നി​ർ​വ​ഹി​ച്ചു.