ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ സം​ഭാ​വ​ന ചെ​യ്തു
Tuesday, June 22, 2021 12:37 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജെ​സി​ഐ ഒ​ല​വ​ക്കോ​ട് ന​ട​പ്പി​ലാ​ക്കു​ന്ന ഓ​ക്സി​ജ​ൻ ഹ​ബ്ബ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ സം​ഭാ​വ​ന ചെ​യ്തു. ശ്വാ​സ വാ​യു ല​ഭി​ക്കു​ന്ന​തി​നു പോ​ലും ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഓ​ക്സി​ജ​ൻ ഹ​ബ്ബ് എ​ന്ന പ​രി​പാ​ടി തി​ക​ച്ചും മാ​തൃ​കാ​പ​ര​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ്.​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ ജ​യ​പ്ര​കാ​ശ്, ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ.​പി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കി​ൻ​ഫ്ര ഡ​യ​റ​ക്ട​ർ ടി.​കെ.​അ​ച്യു​ത​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജ​യ​പ്ര​സാ​ദ്,എ​സ്.​മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു.​കെ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു. വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​മ കെ.​കെ ന​ന്ദി പ​റ​ഞ്ഞു. നേ​ര​ത്തെ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും ജെ​സി​ഐ ഒ​ല​വ​ക്കോ​ട് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.