സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ൽ ജ​ലാ​ശ​യം ശു​ചീ​ക​രി​ച്ച് കു​രു​ന്നു​ക​ൾ
Monday, June 21, 2021 12:33 AM IST
ആ​ല​ത്തൂ​ർ: സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ൽ ജ​ലാ​ശ​യം ശു​ചീ​ക​രി​ച്ച് കു​രു​ന്നു​ക​ൾ.
ത​രൂ​ർ പ​ണ്ടാ​ര​കു​ളം ആ​ണ് പാ​റ​യ്ക്ക​ൽ​പ​റ​ന്പ് ഷാ​ഡോ​സ് കൂ​ട്ടാ​യ്മ​യി​ലെ കു​രു​ന്നു​ക​ൾ ശു​ചി​യാ​ക്കി​യ​ത്.
എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും പാ​യ​ൽ​മൂ​ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന ജ​ലാ​ശ​യ​ത്തി​ലെ പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി ജ​ലാ​ശ​യം സം​ര​ക്ഷി​ക്കു​ക​യാ​ണ് ഈ ​കു​ട്ടി​ക​ൾ.
കു​ഞ്ഞു​മ​ക്ക​ളു​ടെ ഉ​ത്സാ​ഹം ക​ണ്ട് മു​തി​ർ​ന്ന​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ പാ​യ​ൽ മൂ​ടി ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ന്നി​രു​ന്ന ജ​ലാ​ശ​യം മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി മാ​റി.
ജ​ലാ​ശ​യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​രു​ന്നു​ക​ൾ​ക്ക് നീ​ന്ത​ൽ പ​ഠി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നാ​ണ് ഷാ​ഡോ​സ് കൂ​ട്ടാ​യ്മ അം​ഗ​വും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ ഹ​ക്കിം തെ​ക്കേ​പീ​ടി​ക പ​റ​യു​ന്ന​ത്.
കുട്ടികളും കൂട്ടായ്മയും ഒന്നുചേ​ർ​ന്ന​പ്പോ​ൾ പാ​യ​ൽ​കു​ള​മാ​യി​രു​ന്ന പ​ണ്ടാ​ര​കു​ളം തെ​ളി​നീ​ര​ണി​ഞ്ഞ ജ​ലാ​ശ​യ​മാ​യി മാ​റി.