കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​വും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​വും വെ​ബി​നാ​ർ ശ്രദ്ധേയമായി
Monday, June 21, 2021 12:33 AM IST
അഗളി: അ​ട്ട​പ്പാ​ടി ആ​ദി, ലോ​ക് മ​ഞ്ച്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ്(​കെഎപിഎസ്) എ​ന്നി​വ​ർ സം​യു​ക്ത​മാ​യി കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​വും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കേ​ര​ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​പ്പ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബി​സി​എം കോ​ളേ​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി​യും ആ​യ ഡോ.​ഐ​പ്പ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ക​മ്മ്യൂ​ണി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ര്യ വി​ജ​യ​കു​മാ​ർ, യൂ​ണി​സെ​ഫ് ഛത്തീസ്ഗ​ഡ്, ചീ​ഫ് ഡോ. ​ജോ​ബ് സ​ക്ക​റി​യ എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ അ​വ​ത​ര​ണം ന​ട​ത്തി.
കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​അ​ട്ട​പ്പാ​ടി ആ​ദി ഡ​യ​റ​ക്ട​ർ ഫാ​. പി. ​എ​സ് ലെ​നി​ൻ ആ​ന്‍റ​ണി എ​സ്. ജെ, ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ത്ഥി​നി ശ്രു​തി എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി. ആ​ദി കോ​ർ​ഡി​നേ​റ്റ​ർ വി​ബി​ൻ​ലാ​ൽ സ്വാ​ഗ​ത പ്ര​സം​ഗ​വും, ആ​ദി കൗ​ണ്‍​സി​ല​ർ അ​ശ്വ​തി ന​ന്ദി​യും പ​റ​ഞ്ഞു.
ഇ​ന്ന് കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ആ​ണ് വ​ള​രു​ന്ന​തും പ​ഠി​ക്കു​ന്ന​തും, അ​തു​കൊ​ണ്ട് ത​ന്നെ കോ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ടം കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ രീ​തി​യി​ൽ ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.
വൈ​ക​ല്യ​ങ്ങ​ളു​ള​ള കു​ട്ടി​ക​ളെ​യും അ​തു​പോ​ലെ ത​ന്നെ ആ​ദി​വാ​സി കു​ട്ടി​ക​ളെ​യും വേ​ണ്ട രീ​തി​യി​ൽ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ആ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്.