മലന്പുഴയിലേക്കു വരുന്നവർ ക​ന്നു​കാ​ലി​യെ​യും തെ​ളി​ക്ക​ണം
Monday, June 21, 2021 12:32 AM IST
മ​ല​ന്പു​ഴ: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ല​ന്പു​ഴ​യി​ലേ​ക്കു വ​രു​ന്ന​വ​ർ ക​ന്നു​കാ​ലി​ക​ളെ തെ​ളി​ക്കാ​നും ധൈ​ര്യ​മു​ള്ള​വ​രാ​വ​ണം.

റോ​ഡി​ൽ കി​ട​ന്നു വി​ശ്ര​മി​ക്കു​ന്ന ഈ ​നാ​ൽ​ക്കാ​ലി​ക​ൾ എ​ത്ര ഉ​ച്ച​ത്തി​ൽ ഹോ​ണ്‍ മു​ഴ​ക്കി​യാ​ലും എ​ഴു​ന്നേ​റ്റ് മാ​റി​ല്ല.

ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ തോ​ട്ട​പ്പു​ര പ​രി​സ​ര​ത്തെ ന​ടു​റോ​ഡി​ൽ കി​ട​ന്ന പ​ശു​ക്ക​ളെ എ​ഴു​ന്നേ​ൽ​പ്പി​ച്ചു വി​ടാ​ൻ കാ​ർ യാ​ത്രി​ക ഏ​റെ പ​ണി​പ്പെ​ട്ടു. ഒ​ടു​വി​ൽ പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ഇ​വ​റ്റ​ക​ളെ മാ​റ്റി​യ​ത്.

ഐ.​ടി.​ഐ ജം​ഗ്ഷ​ൻ, ക​വി​ത ഓ​ഡി​റ്റോ​റി​യം, എ​സ്.​പി.​ലെ​യി​ൻ പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി നാ​ലു കി​ലോ​മീ​റ്റ​ർ അ​ട​ക്കി​വാ​ഴു​ന്ന​ത് നാ​ൽ​ക്കാ​ലി​ക​ളാ​ണ്. രാ​ത്രി​യി​ൽ മ​ഴ​യും കൂ​ടി ആ​യാ​ൽ റോ​ഡി​ൽ കി​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ കാ​ണാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ​ക്ക് പ​രി​ക്കു പ​റ്റു​ന്ന​ത് സ്ഥി​രം പ​തി​വാ​ണെ​ന്നും പ​ല ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടീ​ട്ടും ഫ​ല​മി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.


ര​ണ്ടു വ​ർ​ഷം മു​ന്പു് റോ​ഡി​ൽ കി​ട​ക്കു​ന്ന പ​ശു​വി​ന്‍റെ മേ​ൽ വീ​ണ് കൊ​ന്പു​തു​ള​ച്ചു കേ​റി ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ര​നാ​യ മ​ല​ന്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വു മ​രി​ച്ചി​രു​ന്നു. ക​ഞ്ചി​ക്കോ​ട് ക​ന്പ​നി​ക​ളി​ലേ​ക്ക് നൈ​റ്റ് ഷി​പ്റ്റ് ജോ​ലി​ക്ക് പോ​കു​ന്ന​വ​രും ജോ​ലി ക​ഴി​ഞ്ഞു് വ​രു​ന്ന​വ​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടും.

അ​ർ​ദ്ധ​രാ​ത്രി യി​ൽ ന​ട​ക്കു​ന്ന അ​പ​ക​ടം പ​രി​സ​ര​വാ​സി​ക​ൾ അ​റി​യു​ക​യി​ല്ലാ​ത്ത​തി​ൽ ചി​ല​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കി​ട​ക്കേ​ണ്ടി വ​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

റോ​ഡി​ലേ​ക്ക് മേ​യാ​ൻ വി​ടു​ന്ന ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ​യും രാ​ഷ്ട്രീ​യം നോ​ക്കാ​തേ​യും ശ​ക്ത​മാ​യ​നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.