കാ​ട്ടാ​ന ച​രി​ഞ്ഞ സംഭവം ക്രൈം​ബ്ര​ാഞ്ച് അ​ന്വേ​ഷി​ക്ക​ണം
Monday, June 21, 2021 12:28 AM IST
പാ​ല​ക്കാ​ട് : തി​രു​വി​ഴാം​കു​ന്നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സ്ഫോ​ട​ക വ​സ്തു​പൊ​ട്ടി വാ​യ മു​റി​വേ​റ്റ് വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ക​രീം, മ​ക​ൻ റി​യാ​സു​ദ്ധീ​ൻ എ​ന്നി​വ​രെ സം​ഭ​വം ന​ട​ന്ന് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ വ​നം വ​കു​പ്പി​ന് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ അ​ന്വേ​ഷ​ണം വ​നം വ​കു​പ്പി​ൽ നി​ന്നും മാ​റ്റി ക്രൈം​ബ്രാ​ഞ്ചി​നെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും നീ​തി​യു​ക്ത​വും സ​ത്യ​സ​ന്ധ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന​പ്രേ​മി സം​ഘം പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്കി.

കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ
വി​ത​ര​ണം ചെ​യ്തു

പാലക്കാട്: കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ഏ​ഴ് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സാ​മ​ഗ്രി​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കു​ഴ​ൽ​മ​ന്ദം, കോ​ട്ടാ​യി, മാ​ത്തൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, തേ​ങ്കു​റി​ശ്ശി, കു​ത്ത​ന്നൂ​ർ, ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. കു​ഴ​ൽ​മ​ന്ദം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ വി​ത​ര​ണോ​ദ്ഘാ​ട​നം കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ ദേ​വ​ദാ​സ് നി​ർ​വ​ഹി​ച്ചു.