പോത്തുണ്ടി ചെക്പോസ്റ്റിനു സമീപം വൻമരം കടപുഴകി വീണു
Saturday, June 19, 2021 12:44 AM IST
പോ​ത്തു​ണ്ടി: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ ചു​രം പാ​ത​യോ​ര​ത്തു​ള്ള കൂ​റ്റ​ൻ വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ചൂ​രം പാ​ത​യി​ൽ പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​ത്താ​യി മ​രം ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വീ​ണ​തോ​ടെ വൈ​കീ​ട്ട് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് പോ​കു​ന്ന​വ​രും, വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​രും വ​ഴി​യി​ൽ കു​ടു​ങ്ങി. മ​രം ക​ട​പു​ഴ​കി വീ​ണ​തോ​ടെ പാ​ത​യോ​ര​ത്ത് നി​ർ​മ്മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്നു. ആ​ല​ത്തൂ​രി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷാ​സേ​ന​യും, വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന രീ​തി​യി​ൽ പൂ​ർ​ണ്ണ​മാ​യും മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

പെ​രു​മാ​ട്ടി​യി​ൽ വ്യാപകനാശം

വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ര​ദ​ശ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച്ച ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ പൊ​ട്ടി​യും കനത്ത നാശം. കോരി​യാ​ർ​ച്ച​ള്ള ,ക​ര​ടി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​റ്റി​ൽ മ​ര​കൊ​ന്പു​ക​ൾ വീ​ണ് നാ​ലു വീ​തം പോ​സ്റ്റു​ക​ൾ നി​ല​ന്പ​തി​ച്ചു. വ​ണ്ടി​ത്താ​വ​ളം ത​പാ​ലാ​ഫീ​സി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ടു ലൈ​റ​റ്ലാ​ന്പു​ക​ളു​ടെ ക​വ​റു​ക​ളും പൊ​ട്ടി​ച്ചി​ത​റി. വ​ണ്ടി​ത്താ​വളം ​വൈ​ദ്യു​തി സ​ബ് സെ​ന്‍റ​റി​നു കീ​ഴി​ൽ മു​പ്പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യ​ത്. യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ത​ക​രാ​റി​ലാ​യ സ്ഥ​ല​ങ്ങ​ളി ൽ ​വൈ​ദ്യു​തി വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ചു വ​രു​ന്ന​താ​യി അ​സിസ്റ്റന്‍റ് എ​ൻ​ജി​നി​യ​ർ ജി ​വേ​ണു​ഗോ​പാ​ല​ൻ അ​റി​യി​ച്ചു.