ക​ർ​ഷ​ക​ർ​ക്കു ആ​ശ്വാ​സമായി സോ​ളാ​ർ വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി
Saturday, June 19, 2021 12:44 AM IST
നെന്മാ​റ: വ​ന​മേ​ഖ​ല​യി​ലെ സോ​ളാ​ർ വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി വ​നം വ​കു​പ്പ്. നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ തി​രു​വ​ഴി​യാ​ട് സെ​ക്ഷ​നു​കീ​ഴി​ൽ ത​ളി​പ്പാ​ടം മു​ത​ൽ ക​ൽ​ച്ചാ​ടി വ​രെ​യും ക​ൽ​ച്ചാ​ടി മു​ത​ൽ ഒ​ലി​പ്പാ​റ വ​രെ​യു​മു​ള്ള സൗ​രോ​ർ​ജ്ജ വൈ​ദ്യു​ത വേ​ലി​യാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടു​ള്ള​ത്.
വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ കേ​റി​യും മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു വീ​ണും തു​ട​ർ​ച്ച​യാ​യി ത​ക​രാ​റു​ക​ൾ നേ​രി​ട്ട വേ​ലി​യാ​ണ് പ്ര​ത്യേ​ക ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ബാ​റ്റ​റി​ക​ൾ മാ​റ്റി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യും വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. വൈ​ദ്യു​ത​വേ​ലി പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി ഓ​രോ മൂ​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും ഓ​രോ വാ​ച്ച​ർ​മാ​രെ യും ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട് വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളോ ചെ​ടി​ക​ളോ വേ​ലി​യി​ൽ മു​ട്ടു​ന്ന​ത് വെ​ട്ടി മാ​റ്റു​ന്ന​തും ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഇ​വ​രു​ടെ ചു​മ​ത​ല​യി​ലാ​ണ് ന​ട​ത്തു​ന്ന​ത് .
വൈ​ദ്യു​തി വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടു​കൂ​ടി പ്ര​ദേ​ശ​ത്തെ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന മാ​നു​ക​ളു​ടെ ശ​ല്യം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ക​രി​ന്പാ​റ, ത​ളി​പ്പാ​ടം, ക​ൽ​ച്ചാ​ടി, പൂ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ കാ​ട്ടു പ​ന്നി​യും ആ​ന​യും മ​റ്റും കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം വൈ​ദ്യു​ത വേ​ലി കൊ​ണ്ട് ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല.
വേ​ലി ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യും കാ​ട്ടു​ചോ​ല വ​രു​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടെ​യും പ​ന്നി​ക​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ലും വ​ന്ന് കൃ​ഷി​നാ​ശം തു​ട​രു​ന്നു​ണ്ട്.
ആ​ന​ക​ൾ മ​ര​ക്ക​ന്പു​ക​ൾ വൈ​ദ്യു​തി വേ​ലി​യി​ൽ ത​ള്ളി​യി​ട്ട് വേ​ലി ത​ക​ർ​ക്കു​ന്ന പ്ര​വ​ണ​ത​യും കാ​ണി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​കാ​ലം ആ​യ​തി​നാ​ൽ ഓ​രോ പ​ത്ത് ദി​വ​സം കൂ​ടു​ന്തോ​റും വൈ​ദ്യു​ത വേ​ലി സ്പ​ർ​ശി​ക്കു​ന്ന ചെ​റു​ചെ​ടി​ക​ൾ വെ​ട്ടി മാ​റ്റേ​ണ്ട സ്ഥി​തി വ​രു​ന്നു​ണ്ടെ​ന്ന് വൈ​ദ്യു​ത വേ​ലി പ​രി​പാ​ലി​ക്കാ​ൻ നി​യോ​ഗി​ച്ച വാ​ച്ച​ർ ച​ന്ദ്ര​ൻ പ​റ​ഞ്ഞു.