പ്രാദേശിക പ്രശ്നങ്ങൾക്കു ഉടനടി പരിഹാരം കാണണമെന്നു നാട്ടുകാർ
Saturday, June 19, 2021 12:44 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണും മ​ണ​ലും നീ​ക്കം ചെ​യ്യു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉടനടി ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
റി​സ​ർ​വോ​യ​റി​ൽ നി​ന്നും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ റോ​ഡി​ൽ ചെ​ളി​യും കു​ഴി​യും നി​റ​യു​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. വേ​ന​ലി​ൽ പൊ​ടി​യും മ​ഴ​യാ​യ​പ്പോ​ൾ ചെ​ളി​യു​മാ​യി കാ​ൽ​ന​ട​യാ​ത്ര പോ​ലും വ​യ്യെ​ന്നാ​യി​ട്ടു​ണ്ട്.
ചെ​ളി​യി​ൽ വ​ഴു​തി​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും കു​റ​വ​ല്ല. ക​രാ​ർ ക​ന്പ​നി ത​ന്നെ ഇ​തി​നെ​ല്ലാം താ​ല്ക്കാ​ലി​ക പ​രി​ഹാ​രം കാ​ണു​ന്നു​ണ്ടെ​ങ്കി​ലും അ​തും ശാ​ശ്വ​ത മാ​ർ​ഗ്ഗ​ങ്ങ​ള​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഇ​ന്ന​ലേ​യും ക​രാ​ർ ക​ന്പ​നി കു​ഴി​ക​ള​ട​ക്കു​ക​യും റോ​ഡി​ലെ ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും ന​ട​ത്തി. പ​ക്ഷെ, പ്ര​ശ്ന​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ഡാ​മി​ൽ നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ നി​ര​വ​ധി ത​വ​ണ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ഴും മ​ണ്ണു​മാ​യി ലോ​റി​ക​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മു​ൻ​കൂ​ട്ടി കാ​ണാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഡാ​മി​ൽ നി​ന്നും മ​ണ്ണെ​ടു​പ്പ് ആ​രം​ഭി​ക്കും മു​ന്പേ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു ഡാം ​മു​ത​ൽ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗെ​യ്റ്റ് വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റോ​ഡ് വീ​തി കൂ​ട്ടി ന​ല്ല നി​ല​യി​ൽ റീ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന​ത്.​
ആ​വ​ശ്യം ശ​ക്ത​മാ​യ​പ്പോ​ൾ വൈ​കി​യാ​ണെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. റീ​ടാ​റിം​ഗി​നു​ള്ള മെ​റ്റ​ലും മ​റ്റു സാ​മ​ഗ്രി​ക​ളും ഇ​റ​ക്കി.​എ​ന്നാ​ൽ എ​സ്റ്റി​മേ​റ്റി​ലെ മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യാ​ൽ അ​ത് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ക​ണ്ട് കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞു ക​രാ​റു​ക്കാ​ര​ൻ പ്ര​വൃ​ത്തി ന​ട​ത്താ​തെ പിന്മാറി. വ​ലി​യ ലോ​റി​ക​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡ് ചെ​റി​യ എ​സ്റ്റി​മേ​റ്റി​ൽ പ​ണി ന​ട​ത്തി​യാ​ൽ അ​തി​ന് ദീ​ർ​ഘാ​യു​സു​ണ്ടാ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വും പിന്മാ​റ്റ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് പ​റ​യു​ന്നു.
എ​ന്താ​യാ​ലും തു​ട​ക്കം മു​ത​ലെ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്നം ഇ​ന്നും തു​ട​രു​ന്നു എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ വി​ഷ​യം.​
ഡാ​മി​ലെ മ​ണ്ണെ​ടു​ക്ക​ൽ മൂ​ന്ന് വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ൽ അ​തി​നു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ഡാ​മി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത് ജ​ല​സം​ഭ​ര​ണം കൂ​ട്ടു​ന്ന​തി​ന് സ​ർ​വ്വ പി​ന്തു​ണ​യും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ട്.
എ​ന്നാ​ൽ അ​ത് ബു​ദ്ധി​മു​ട്ടി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് സ​മ​ര രൂ​പ​ത്തി​ലേ​ക്ക് മാ​റും.​
അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ജെ.​മോ​ളി, അ​ഡ്വ.​ഷാ​ന​വാ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. റി​സ​ർ​വോ​യ​റി​ൽ നി​ന്നും ക​യ​റി വ​രു​ന്ന ലോ​റി​ക​ളു​ടെ ട​യ​റു​ക​ൾ​ക്കു​ള്ളി​ൽ നി​റ​യു​ന്ന മ​ണ്ണാ​ണ് പി​ന്നീ​ട് റോ​ഡി​ൽ വീ​ണ് മ​ഴ​യി​ൽ ചെ​ളി​യാ​യി മാ​റു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ നി​ര​യാ​യി ലോ​റി​ക​ൾ ക​യ​റി​വ​രു​ന്പോ​ൾ വ​ലി​യ തോ​തി​ൽ മ​ണ്ണ് റോ​ഡി​ൽ നി​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ട​യ​റു​ക​ളി​ൽ പ​റ്റി​പി​ടി​ച്ചി​രി​ക്കു​ന്ന മ​ണ്ണ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി ലോ​റി​ക​ൾ ടാ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന സ്ഥി​തി​യു​ണ്ടാ​ക്കി​യാ​ൽ റോ​ഡി​ൽ മ​ണ്ണ് നി​റ​യു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​മെ​ന്ന് പ​റ​യു​ന്നു.
ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ നി​ന്നെ​ല്ലാം ഇ​ത്ത​ര​ത്തി​ലാ​ണ് ലോ​റി​ക​ൾ ഭാ​രം ക​യ​റ്റി ടാ​ർ റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. വീ​തി കു​റ​ഞ്ഞ ഡാം ​പൊ​ൻ​ക​ണ്ടം റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്യ​ണം. സൈ​ഡ് കൊ​ടു​ക്കാ​തെ പു​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​യാ​ത്രി​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർമാർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.