440 പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ സമാഹരിച്ച് നന്മ ട്രസ്റ്റ്
Saturday, June 19, 2021 12:44 AM IST
ആ​ല​ത്തൂ​ർ : നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​യാ​യ നന്മ ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ചാ​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച 440 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം കെ.​ഡി പ്ര​സേ​ന​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി, മേ​ലാ​ർ​കോ​ട്, എ​രി​മ​യൂ​ർ, ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം, തേ​ങ്കു​റി​ശ്ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ന​ട​ത്തി​യ​ത്. ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ വാ​ങ്ങി​യ​ത്.
കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​താ മാ​ധ​വ​ൻ പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ കെ.​ഡി പ്ര​സേ​ന​ൻ എം.​എ​ൽ.​എ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ലോ​ബോ, നന്മ സി.​ഇ.​ഒ എ​ൻ. ബാ​ല​സു​ബ്ര​മ​ണ്യ​ൻ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി. ​സു​ദേ​വ​ൻ, പി. ​എ​ൻ. ര​വീ​ന്ദ്ര​ൻ, എം.​ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.