മെ​ഡി​ക്ക​ൽ കോ​ളജി​നു സി​റി​ഞ്ചു​ക​ൾ കൈ​മാ​റി എം.എ.പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ
Saturday, June 19, 2021 12:44 AM IST
പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന സി​റി​ഞ്ചു​ക​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ർ​ക്ക​റ്റ് റോ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​മു​ഹ​മ്മ​ദ് ഷ​മീ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ എം.​എ​സ്.​പ​ത്മ​നാ​ഭ​നു കൈ​മാ​റി.
ആ​ന്‍റി റാ​ബി​സ് കു​ത്തി​വെ​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ എം ​എ പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ ആ​യി​രം സി​റി​ഞ്ചു​ക​ൾ ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി സി ​ഇ​ഗ്നേ​ഷ്യ​സ്, ജെ​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റും അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ.​ദി​ലീ​പ് കു​ഞ്ചേ​റി​യ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഡോ​ക്ട​ർ അ​ഭി​മോ​ൻ കെ.​കെ., ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, എ​സ് ശ്രീ​നി​വാ​സ​ൻ, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം ചു​മ​ത​ല​യു​ള്ള ഡോ. ​ഫി​ലു​മ​റി​യം സെ​ക്ക​റി​യ, ഡോ. ​ദി​വ്യാ​മോ​ൾ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ ടു​ത്തു. കോ​വി​ഡ് വ്യാ​പ്തി​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റും, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ്വ​യം സു​ര​ക്ഷാ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.