മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ബ് ജ​യി​ൽ നി​ർ​മാണം: സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു യു​ഡി​എ​ഫ്
Saturday, June 19, 2021 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മു​ണ്ടേ​ക്കാ​രാ​ട്ടെ ഭൂ​മി സ​ബ് ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച ന​ട​പ​ടി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഫ്ലാ​റ്റ് നി​ർ​മ്മാ​ണം, ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റേ​ഡി​യം, ടൗ​ണ്‍​ഹാ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി നി​ർ​ദ്ദി​ഷ്ട ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളി​ൽ ന​ഗ​ര​സ​ഭ​യി​ല​ല്ലാ​തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളു​ണ്ട്. ഇ​വ ക​ണ്ടെ​ത്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​മി​ല്ല. അ​തി​ൽ ഈ ​സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക് വി​ട്ട് ന​ൽ​ക​ണം. ഇ​തി​നാ​യി ക​ഴി​ഞ്ഞ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ക്കു​ട്ടി​ക്ക് അ​ട്ട​പ്പാ​ടി​യി​ലെ പൊ​തു​പ​രി​പാ​ടി​യി​ൽ വെ​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
മു​സ്ലീം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ.​സ​ലാം, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ഷൗ​ക്ക​ത്ത​ലി, കൗ​ണ്‍​സി​ല​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.