പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​തം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പിനെത്തി
Saturday, June 19, 2021 12:44 AM IST
മണ്ണാർക്കാട്: തെ​ങ്ക​ര​യി​ൽ പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​തം.മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​ത്തു.
തെ​ങ്ക​ര​യി​ൽ ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു നാ​ഥ് പ​റ​ഞ്ഞു.
ഇ​വ​ർ താ​മ​സി​ക്കു​ന്ന ഭൂ​മി​യു​ടെ ഇ​ട​പാ​ടി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ട്. ഇ​ട​നി​ല​ക്കാ​രും മ​റ്റു​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ണ്. സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കും.
പ​ലി​ശ ഇ​ട​പാ​ട് വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പ​റ​ഞ്ഞു.
മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി ഇ. ​സു​നി​ൽ​കു​മാ​ർ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി ​ജ​യ​ൻ, മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം ​പു​രു​ഷോ​ത്ത​മ​ൻ, പ്ര​സി​ഡ​ണ്ട് കെ ​സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​രും ക​മ്മീ​ഷ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് തെ​ങ്ക​ര കൊ​റ്റി​യോ​ട് പ്ര​ദേ​ശ​ത്തെ പ​ട്ടി​ക വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.
തു​ട​ർ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തെ​ങ്ക​ര​യി​ലെ​ത്തി​യ​ത്.