കോ​വി​ഡ്കാലത്തു കാ​ർ​ഷി​ക​മേ​ഖ​ല​ക്കു പു​ത്ത​നു​ണ​ർ​വാ​യി നി​റ​സേ​ന
Saturday, June 19, 2021 12:41 AM IST
ആ​ല​ത്തൂ​ർ : കോ​വി​ഡ് പ്ര​തി​സന്ധി​ക്കി​ട​യി​ലും കാ​ർ​ഷി​ക മേ​ഖ​ല യി​ൽ പു​ത്ത​നു​ണ​ർ​വേ​കി ന​ടീ​ൽ പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​ന് സ​ജ്ജ​രാ​യി നി​റ​സേ​ന അം​ഗ​ങ്ങ​ൾ.
ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ ല​ത്തി​ലെ സ​മ​ഗ്ര​കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യാ​യ നി​റ​യ്ക്കു കീ​ഴി​ൽ രൂ​പീ​ക​രി​ച്ച നി​റ ഹ​രി​ത മി​ത്ര സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​യി കൃ​ത്യ​മാ​യും ശാ​സ്ത്രീ​യ​മാ​യും ന​ടീ​ലി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച 210 ഓ​ളം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ടീ​ൽ ഗ്രൂ​പ്പാ​ണ് നി​റ​സേ​ന.
കൃ​ഷി​ഭ​വ​ന്‍റെ മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മു​ള്ള കൃ​ത്യ​മാ​യ ന​ടീ​ൽ അ​ക​ലം, നു​രി​ക​ളു​ടെ എ​ണ്ണം, ന​ടീ​ൽ ആ​ഴം എ​ന്നി​വ ഓ​രോ ഇ​നം അ​നു​സ​രി​ച്ചു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് നി​റ​സേ​ന യു​ടെ ന​ടീ​ൽ. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ഞാ​റു പ​റി​ച്ചു ന​ടു​ന്ന​തി​നാ​യി നി​റ​സേ​ന ഈ​ടാ​ക്കു​ന്ന​ത് 4300 രൂ​പ​യാ​ണ്.
ഒ​രു ഗ്രൂ​പ്പി​ൽ അ​ഞ്ച് മു​ത​ൽ പ​ത്ത് പേ​ര​ട​ങ്ങു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​കു​ക.
കാ​ലാ​വ​സ്ഥ മാ​റി​യ​തു​മൂ​ലം പൊ​ടി​വി​ത ന​ട​ത്താ​ൻ സാ​ധി ക്കാ​തെ ഞാ​റി​ടേ​ണ്ട സാ​ഹ​ച​ര്യ മാ​ണ് മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഉ​ള്ള​ത്.
ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ൽ 1100 ഏ​ക്ക​റി​ലാ​ണ് ഞാ​റി​ട്ടി​രി​ക്കു​ന്ന​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ത​ന്നെ നി​റ​സേ​ന​യും ആ​ല​ത്തൂ​രി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ആ​ല​ത്തൂ​ർ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ടീ​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കും.
ശ​രി​യാ​യ സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ച്ച് ഞാ​റു​പ​റി​ച്ചു ന​ടു​ന്ന​തു വ​ഴി ക​ർ​ഷ​ക​ന് മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു.
നി​റ​സേ​ന​യു​ടെ രൂ​പീ​ക​ര​ണം വ​ഴി സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തോ ടൊ​പ്പം​ത​ന്നെ പ്രാ​ദേ​ശി​ക​മാ​യ സാ​ന്പ​ത്തി​ക മേ​ഖ​ല​യു​ടെ പു​ത്ത നു​ണ​ർ​വി​നും കാ​ര​ണ​മാ​യി​ത്തീ​ർ ന്നി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു ക​ളി​ലാ​യി ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ നു ​കീ​ഴി​ൽ 700 ഏ​ക്ക​റോ​ളം പാ​ടം നി​റ​സേ​നാം​ഗ​ങ്ങ​ളാ​ണ് ന​ടീ​ൽ ന​ട​ത്തി​യ​ത്.